എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു
text_fieldsബംഗളൂരു: പ്രശസ്ത എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം.
പ്രശസ്ത കന്നഡ എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ലങ്കേഷ് പത്രികയുടെ സ്ഥാപകനുമായ പി. ലങ്കേഷാണ് ഭർത്താവ്. ഹിന്ദുത്വ ഭീകരർ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് മകളാണ്. പ്രമുഖ സിനിമാ സംവിധായികയായ കവിത ലങ്കേഷ്, ഇന്ദ്രജിത് ലങ്കേഷ് എന്നിവരാണ് മറ്റു മക്കൾ.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ദിര ലങ്കേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മകൾ ഗൗരി ലങ്കേഷിന്റെ ദാരുണമായ കൊലപാതകത്തിന് ശേഷം നീതിക്കായുള്ള പോരാട്ടങ്ങളിൽ കുടുംബത്തോടൊപ്പം മുൻനിരയിൽ നിന്ന വ്യക്തിയാണ് ഇന്ദിര ലങ്കേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

