
ബോളിവുഡ് മയക്കുമരുന്ന് ബന്ധം; ആസ്ട്രേലിയൻ ആർക്കിടെക്ട് അറസ്റ്റിൽ
text_fieldsമുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആസ്ട്രേലിയൻ ആർക്കിടെക്ട് അറസ്റ്റിൽ. ആസ്ട്രേലിയൻ സ്വദേശിയായ പോൾ ബാർട്ടലിനെയാണ് നാർക്കോട്ടിക് കൺേട്രാൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗത്തിനും ബോളിവുഡ് ശൃംഘലയിൽ മയക്കുമരുന്ന് വിതരണം നടത്തിയതിനുമാണ് അറസ്റ്റ്.
കേസിൽ നേരത്തേ അറസ്റ്റിലായ അഗിസിലാവോസ് ദിമിത്രിയാദെസിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോളിെൻറ അറസ്റ്റ്.
ബോളിവുഡ് നടൻ അർജുൻ രാംപാലിെൻറ പങ്കാളി ഗബ്രിയേലയുടെ സഹോദരനാണ് അഗിസിലാവോസ്. കേസുമായി ബന്ധെപ്പട്ട് ഗബ്രിയേലയെ ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. അർജുൻ രാംപാലിനെ മുംബൈയിലെ എൻ.സി.ബി ഓഫിസിൽ ചോദ്യം ചെയ്യുകയാണ്.
അഗിസിലാവോസിനെ ചോദ്യം ചെയ്തതിലൂടെ ശൃംഘലയുമായി ബന്ധെപ്പട്ട നിരവധി പേരുടെ വിവരങ്ങൾ കൈമാറിയതായും അതിലൊരാളാണ് പോളെന്നും എൻ.സി.ബി പറഞ്ഞു. പോളിനെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയശേഷം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
