Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒൗ​റം​ഗാ​ബാ​ദ്...

ഒൗ​റം​ഗാ​ബാ​ദ് ട്രെയിനപകടം: കൂലി കിട്ടാതായതോടെയായിരുന്നു ദുരന്ത യാത്ര

text_fields
bookmark_border
Aurangabad-train-accident.jpg
cancel

ഒൗ​റം​ഗാ​ബാ​ദ്(​മ​ഹാ​രാ​ഷ്​​ട്ര):  ഔ​റം​ഗാ​ബാ​ദി​ൽ​നി​ന്ന്​ 30 കി.​മീ​റ്റ​ർ അ​ക​ലെ ബ​ദ്​​നാ​പു​രി​നും ക​ർ​മാ​ദി​നും ഇ​ട​യി​ൽ ​​വെള്ളിയാഴ്​ച 16 പേരുടെ ജീവനെടുത്ത ട്രെയിനപകടം രാജ്യത്തെ നടുക്കുന്നതായിര​ുന്നു. റെയിൽവെ ട്രാക്കിൽ ചതഞ്ഞരഞ്ഞത്​ ഉറ്റവരെയും ഉടയവരെയും കാണാൻ ഏറെ പ്രതീക്ഷയോടെ ഇറങ്ങിത്തിരിച്ച 16 മനുഷ്യ ജീവനുകളാണ്. അവരുടെ സ്വപ്​നങ്ങൾക്കു മുകളിലൂടെയാണ്​ തീവണ്ടി ചക്രം ഉരുണ്ടു കയറിയത്​.​

റൊട്ടിയും ചട്ട്​ണിയും ഭക്ഷണ പാത്രങ്ങളും തുണികളുമെല്ലാം റെയിൽവെ ട്രാക്കിൽ രക്തം പുരണ്ടു കിടന്നു. ​േജാലി ചെയ്​തതി​​െൻറ കൂലി പോലും ലഭിക്കാത്ത സാഹചര്യത്തിലാണ്​ മനസും ശരീരവും തളർന്ന അവസ്ഥയിലും 850 കിലോമീറ്റർ ദൂരം നടന്നിട്ടാണെങ്കിലും സ്വന്തം കുടുംബത്തിനരികിലേക്ക്​ യാത്ര തിരിച്ചതെന്ന്​ ദുരന്തത്തിൽ നിന്ന്​ രക്ഷപ്പെട്ട തൊഴിലാളി പറയുന്നു.

‘‘ഞങ്ങളുടെ കുടുംബം അസ്വസ്ഥരായിരുന്നു. ഞങ്ങൾ എത്രയും വേഗംതിരിച്ചു വന്നാൽമതിയെന്നായിരുന്നു അവർക്ക്​. പ്രത്യേക ട്രെയിനിനുള്ള പാസ്​ ലഭിക്കാൻ ശ്രമിച്ചെങ്കിലും അതിനായി അധികാരികളിൽ നിന്ന്​ യാതൊരു സഹായവും ലഭിച്ചില്ല. ഒടുവിൽ വ്യാഴാഴ്​ച രാത്രി ഏഴ്​ മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി. റെയിൽവെ ട്രാക്കി​ൽ വിശ്രമിച്ചു. ഞങ്ങൾ വളരെ ക്ഷീണിതരായിരുന്നു. അതുകൊണ്ടുതന്നെ ട്രാക്കിൽ ഉറങ്ങുന്നതി​​​െൻറ അപകട സാധ്യതയെ കുറിച്ച്​ ചിന്തിക്കാൻ പോലും സാധിച്ചില്ല.’’ -തൊഴിലാളിയായ വീരേന്ദ്ര സിങ്​ പറഞ്ഞു.

ലോക്​ഡൗൺ മൂലം ഒരു മാസത്തിലധികമായി കരാറുകാരനിൽനിന്ന്​ കൂലി ലഭിച്ചിട്ടില്ല. മെയ്​ ഏഴിന്​ പണം നൽകാമെന്ന്​ ഉറപ്പു പറഞ്ഞിരുന്നെങ്കിലും കരാറുകാരൻ അവസാന നിമിഷം വാക്കു മാറുകയായിരുന്നുവെന്ന്​ അയാൾ പറഞ്ഞു.

മഹാരാഷ്​ട്രയിലെ ജാ​ൽ​ന​യി​ൽ സ്​​റ്റീ​ൽ ഫാ​ക്​​ട​റിയിൽ ജോലി ചെയ്യുന്നവരാണ്​ ദുരന്തത്തിലകപ്പെട്ടത്​. റോ​ഡി​ലൂ​ടെ പോ​യാ​ൽ പൊ​ലീ​സി​​​െൻറ ക​ണ്ണി​ൽ​പെ​ടു​മെ​ന്ന ഭ​യ​ത്താൽ ജാ​ൽ​ന​യി​ൽ​നി​ന്ന്​ മ​ധ്യ​പ്ര​ദേ​ശി​ലെ ഭു​സ​വാ​ളി​ലേ​ക്ക്​ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​പോ​വുകയായിരുന്നു ഇവർ. ക്ഷീണം കൊണ്ട്​ റെയിൽപാളത്തിൽ​ തളർന്നുറങ്ങിയ തൊ​ഴിലാളികൾക്ക്​ മുകളിലൂടെ ചരക്കു തീവണ്ടി കയറി ഇറങ്ങുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentmalayalam newsindia newsMigrant workersAurangabad mishap
News Summary - Aurangabad train accident: Wages halted, victims began to walk -india news
Next Story