അഗസ്റ്റ െവസ്റ്റ്ലാൻഡ്: ഇടക്കാല ജാമ്യം തള്ളി
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ കുംഭകോണക്കേസിലെ ഇടനിലക്കാര നായ ക്രിസ്ത്യൻ മിഷേലിെൻറ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കൊറോണ വൈറസ് ഭീതി ചൂണ്ടിക്കാട്ടിയാണ് തിഹാർ ജയിലിൽ തടവുകാരനായ മിഷേൽ ജാമ്യത്തിന് അപേക്ഷിച്ചത്. ജസ്റ്റിസുമാരായ സജ്ഞയ് കിഷൻ കൗൾ, ബി.ആർ. ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം നിരസിച്ചത്.
സുപ്രീംകോടതി നിർദേശ പ്രകാരം സർക്കാർ രൂപവത്കരിച്ച ഉന്നത തല സമിതി മാനദണ്ഡ പ്രകാരം ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ക്രിസ്ത്യൻ മിഷേലിെൻറ പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ച് കോവിഡ് ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
