പാർലമെന്റ് സ്ഥിരം സമിതി യോഗങ്ങളിൽ ഹാജർ പകുതി മാത്രം
text_fieldsന്യൂഡൽഹി: പാർലമെന്റ് സ്ഥിരം സമിതി യോഗങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലെയും ശരാശരി ഹാജർ 53 ശതമാനം. ലോക്സഭ വെബ്സൈറ്റിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സമിതികൾ പുനഃസംഘടിപ്പിച്ച ശേഷം അഞ്ച് യോഗങ്ങൾ ക്വാറം തികയാത്തതിനാൽ മാറ്റിവെക്കേണ്ടിവന്നു. ചുരുങ്ങിയത് 11 അംഗങ്ങൾ ഹാജറുണ്ടാകണമെന്നാണ് ചട്ടം. പാർലമെന്റിന്റെ ഒരു സ്ഥിരം സമിതിയിൽ ലോക്സഭയിൽനിന്ന് 21 അംഗങ്ങളും രാജ്യസഭയിൽനിന്ന് 10 അംഗങ്ങളും ഉൾപ്പെടെ 31 അംഗങ്ങളാണുണ്ടാവുക. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ 15 ലോക്സഭാംഗങ്ങളും ഏഴ് രാജ്യസഭാംഗങ്ങളുമാണുള്ളത്.
ജലസേചന പദ്ധതികൾ, വെള്ളപ്പൊക്ക നിയന്ത്രണം, ടെലികോം ഉൽപാദന മേഖലകളിലെ സ്വയം പര്യാപ്തത, ഗംഗ നദിയിലെ മാലിന്യപ്രശ്നം, ഗ്രാമ വികസനം തുടങ്ങിയ സുപ്രധാന അജണ്ടകളിൽ നിശ്ചയിച്ച യോഗങ്ങളാണ് ക്വാറം തികയാതെ മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

