Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ കരാറിനായി പാരീസിൽ...

റഫാൽ കരാറിനായി പാരീസിൽ തുടങ്ങിയ വ്യോമസേന ഓഫീസിൽ അതിക്രമിച്ച്​ കടക്കാൻ ശ്രമം

text_fields
bookmark_border
Rafale
cancel

പാരീസ്​: റഫാൽ കരാറി​​​െൻറ ഭാഗമായി ഇന്ത്യൻ വ്യോമസേന ഫ്രാൻസിലെ പാരീസിൽ തുറന്ന ഓഫീസിലേക്ക്​ അതിക്രമിച്ച്​ കടക ്കാൻ ശ്രമമുണ്ടായെന്ന്​ റിപ്പോർട്ട്​. റഫാൽ കരാറിലെ പങ്കാളികളായ ദസ്സോ എവിയേഷനെ ഉദ്ധരിച്ച്​ എൻ.ഡി.ടി.വിയാണ്​ വ ാർത്ത റിപ്പോർട്ട്​ ചെയ്യുന്നത്​. ഞായറാഴ്​ച അജ്ഞാതർ ഓഫീസിലേക്ക്​ അതിക്രമിച്ച്​ കടക്കാൻ ശ്രമിച്ചുവെന്നാണ്​ വാർത്തകൾ.

ഗുരുതര സുരക്ഷാ വീഴ്​ചയാണ്​ ഇതുമായി ബന്ധപ്പെട്ട്​ വ്യോമസേനക്ക്​ ഉണ്ടായതെന്നാണ്​ റിപ്പോർട്ടുകൾ. സെയ്​ൻറ്​ ക്ലൗഡ്​ എന്ന സ്ഥലത്താണ്​ വ്യോമസേനയുടെ ഓഫീസ്​ പ്രവർത്തിക്കുന്നത്​. സംഭവത്തിൽ ഫ്രഞ്ച്​ പൊലീസ്​ അന്വേഷണം ആരംഭിച്ച​ു.

അതേസമയം, പ്രതിരോധ മന്ത്രാലയമോ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. 33 റഫാൽ വിമാനങ്ങങളാണ്​ ഫ്രഞ്ച്​ കമ്പനിയായ ദസോ ഏവിയേഷനിൽ നിന്ന്​ ഇന്ത്യ വാങ്ങുന്നത്​. റഫാൽ കരാറിലെ അനിൽ അംബാനിയുടെ പങ്കാളിത്തം ഇന്ത്യയിൽ രാഷ്​ട്രീയ വിവാദത്തിന്​ കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parisrafale dealIAFmalayalam news
News Summary - Attempted Break-In At IAF's Paris Office Handling Rafale Jets-India news
Next Story