Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണശ്രമം പരാജയപ്പെട്ടു; തിരക്കേറിയ റോഡിലൂടെ വെടിയുതിർത്ത് ഓടി പ്രതി; പിടികൂടി നാട്ടുകാർ

text_fields
bookmark_border
Robbery
cancel

അഹമ്മദാബാദ്: മോഷണ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ തിരക്കേറിയ റോഡിലൂടെ വെടിയുതിർത്ത് പ്രതി. ഗുജറാത്തിലെ മണിനഗറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ ജയ്പൂർ സ്വദേശിയായ പ്രതി ലോകേന്ദ്രസിൻഹ് ഷെഖാവത് പൊലീസ് കസ്റ്റഡിയിലാണ്.

മണിനഗറിലെ ജ്വല്ലറിയിൽ കവർച്ചയ്ക്കെത്തിയതായിരുന്നു പ്രതി. ഇയാൾ തന്‍റെ കൈവശമുണ്ടായിരുന്ന തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി കവർച്ച നടത്താൻ ശ്രമിക്കുകയായിരുന്നു. ജീവനക്കാർ പ്രതികരിക്കാൻ തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതി കടയിൽ നിന്നും പുറത്തേക്ക് ഓടുകയും തന്‍റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും മറ്റ് ജീവനക്കാരും ഇയാളെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

നാടൻ പിസ്റ്റൾ ഉപയോഗിച്ചായിരുന്നു പ്രതി കവർച്ചക്ക് ശ്രമിച്ചത്. ഈ തോക്ക് പൊലീസ് കണ്ടെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to theft failed; Man open shot on bust road
Next Story