Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമങ്ങളെ...

മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമം: ദൈനിക്​ ഭാസ്​കർ ഓഫീസിലെ റെയ്​ഡിൽ പ്രതികരണവുമായി കെജ്​രിവാൾ

text_fields
bookmark_border
മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമം: ദൈനിക്​ ഭാസ്​കർ ഓഫീസിലെ റെയ്​ഡിൽ പ്രതികരണവുമായി കെജ്​രിവാൾ
cancel

ന്യൂഡൽഹി: മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളിൽ നടന്ന ആദായ നികുതി റെയ്​ഡിനെ വിമർശിച്ച്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ദൈനിക്​ ഭാസ്​കറി​േന്‍റയും യു.പി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭാരത്​ സമാചാറി​േന്‍റയും ഓഫീസുകളിലാണ്​ റെയ്​ഡ്​ നടന്നത്​. മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണ്​ കേന്ദ്രസർക്കാറിന്‍റെ ഭാഗത്ത്​ നിന്ന്​ ഉണ്ടാവുന്നതെന്ന്​ കെജ്​രിവാൾ പറഞ്ഞു.

ദൈനിക്​ ഭാസ്​കറി​േന്‍റയും ഭാരത്​ സമാചാറി​േന്‍റയും ഓഫീസുകളിൽ നടത്തിയ റെയ്​ഡ്​ മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്​. ബി.ജെ.പിയുടെ ചൊൽപ്പടിക്ക്​ നിൽക്കാത്ത മാധ്യമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ്​ ഇതിലൂടെ നൽകിയത്​. ഇത്തരമൊരു ചിന്ത അപകടകരമാണ്​. എല്ലാവരും റെയ്​ഡിനെതിരെ ശബ്​ദമുയർത്തണമെന്നും കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു. ​അനാവശ്യ റെയ്​ഡുകൾ നിർത്തി മാധ്യമ​ങ്ങൾ സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമുഖ മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കറിൻെറ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നികുതിവെട്ടിപ്പ്​ ആരോപിച്ചായിരുന്നു പരിശോധന. ദൈനിക് ഭാസ്‌കറിൻെറ ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒാഫീസുകളിലാണ് റെയ്ഡ് നടന്നത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwal
News Summary - 'Attempt to scare media': Kejriwal condemns raids on Dainik Bhaskar, TV channel
Next Story