പാക് ഷെല്ലാക്രമണം: അതിർത്തിയിൽ 727 പേരെ ഒഴിപ്പിച്ചു
text_fields
ജമ്മു/ഇസ്ലാമാബാദ്: പാകിസ്താെൻറ ഷെല്ലാക്രമണത്തെയും വെടിവെപ്പിനെയും തുടർന്ന് ജമ്മുവിലെയും സാംബ ജില്ലയിലെയും അന്താരാഷ്്ട്ര അതിർത്തിക്കടുത്ത് താമസിക്കുന്ന 727 ഇന്ത്യക്കാരെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇവിടെ സൈന്യത്തിെൻറ 15 ഒൗട്ട്പോസ്റ്റുകൾ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് ഗ്രാമീണർക്ക് പരിക്കേറ്റിരുന്നു. ഒരാഴ്ചയായി അന്താരാഷ്ട്ര അതിർത്തിയിലും അതിർത്തി നിയന്ത്രണ രേഖക്കടുത്തും പാക് ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണ്. പാകിസ്താന് സൈന്യം കനത്ത തിരിച്ചടി നൽകിയിരുന്നു.
അതിനിടെ, നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേനയുടെ വെടിെവപ്പിൽ തങ്ങളുടെ ആറു പൗരന്മാർ കൊല്ലപ്പെട്ടതായി പാകിസ്താൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു. പ്രകോപനമില്ലാതെയാണ് ഇന്ത്യൻ സേന വെടിവെച്ചതെന്നും 26 പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബുധനാഴ്ച ജമ്മു-കശ്മീരിലെ ബാനിഹാലിൽ സൈനികർക്കുനേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു തീവ്രവാദികളെ പൊലീസ് അറസറ്റ്ചെയ്തു. സംഭവത്തിൽ അർധസൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗസ്നഫർ, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ സൈനികരിൽനിന്ന് തട്ടിയെടുത്ത തോക്കുകളും പിടിച്ചെടുത്തു. ആഖിബ് വാഹിദ് എന്ന തീവ്രവാദി കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യൻ ഹൈകമീഷണറെ വിളിച്ചുവരുത്തി
ഇസ്ലാമാബാദ്: അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ വെടിവെപ്പിൽ നാലു സ്ത്രീകൾ ഉൾെപ്പടെ ആറു പാക് സിവിലിയന്മാർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോപിച്ച് ഇന്ത്യൻ ഹൈകമീഷണറെ പാകിസ്താൻ വിളിച്ചുവരുത്തി. ചർവ സെക്ടറിലെ ബിൻ സുലറിയാൻ ഗ്രാമത്തിലുണ്ടായ സംഭവത്തിലാണ് ഹൈകമീഷണർ ഗൗതം ബംബാവാലെയെ വിളിച്ചുവരുത്തിയതെന്ന് പാക് വിദേശകാര്യ ഒാഫിസ് വക്താവ് ഇഅ്തിസാസ് അഹ്മദ് ആരോപിച്ചു.
അതിനിടെ, ഇന്ത്യയെ മേഖലയിലെ ശക്തിയായി ഉയർത്തിക്കൊണ്ടുവരാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നടപ്പാക്കുന്ന ‘ആക്രമണോത്സുക പ്രതിരോധ’ നയം വിലപ്പോകില്ലെന്ന് പാകിസ്താൻ. കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ശാഹിദ് ഗാഖാൻ അബ്ബാസി നടത്തിയ ആരോപണങ്ങളെ അതേ നാണയത്തിൽ തിരിച്ചടിച്ചതിനോടുള്ള മറുപടിയായാണ് പാകിസ്താെൻറ പ്രതികരണം. അതിർത്തിയിൽ പ്രകോപനമില്ലാതെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായും ഷെല്ലിങ് നിരുപാധികം തുടരുന്നതായും യു.എന്നിലെ പാക് നയതന്ത്ര പ്രതിനിധി ടിപ്പു ഉസ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
