Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ: രാം മാധവും...

കശ്​മീർ: രാം മാധവും ഉമർ അബ്​ദുല്ലയും കൊമ്പുകോർത്തു

text_fields
bookmark_border
കശ്​മീർ: രാം മാധവും ഉമർ അബ്​ദുല്ലയും കൊമ്പുകോർത്തു
cancel

ന്യൂഡൽഹി: കശ്​മീർ നിയമസഭ പിരിച്ചുവിട്ടുള്ള ഗവർണർ സത്യപാൽ മാലിക്കി​​​​​െൻറ തീരുമാനം പുറത്ത്​ വന്നതോടെ ഇതുമായി ബന്ധപ്പെട്ട തർക്കവും മുറുകുകയാണ്​. വിഷയത്തിൽ ബി.ജെ.പി വക്​താവ്​ രാം മാധവും നാഷണൽ കോൺഫറൻസ്​ അധ്യക്ഷൻ ഉമർ അബ്​ദുല്ലയും തമ്മിൽ ട്വിറ്ററിൽ കൊമ്പുകോർത്തു. ബുധനാഴ്​ച ട്വിറ്ററിൽ ആദ്യ വെടിപ്പൊട്ടിച്ചത്​ രാം മാധവ്​ ആയിരുന്നു.

ഉമർ അബ്​ദുല്ലയുടെ നാഷണൽ കോൺഫറൻസും മെഹ്​ബൂബ മുഫ്​തിയുടെ പി.ഡി.പിയും അതിർത്തിക്കപ്പുറത്ത്​ നിന്നുള്ള നിർദേശം അനുസരിച്ചാണ്​ കശ്​മീർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിച്ചതെന്നായിരുന്നു രാം മാധവി​​​​​െൻറ ആരോപണം. ഇപ്പോൾ പുതിയ സർക്കാർ രൂപീകരിക്കാൻ അവർക്ക്​ അതിർത്തിക്കപ്പുറത്ത്​ നിന്ന്​ ത​െന്ന നിർദേശം ലഭിച്ചിട്ടുണ്ട്​. എന്തിനാണ്​ അവർ ഇൗ പ്രശ്​നത്തിലേക്ക്​ ഗവർണറെ കൂടി വലിച്ചിഴക്കുന്നതെന്നും രാം മാധവ്​ ചോദിച്ചു.

omer-abdulla-23

എന്നാൽ, രാംമാധവി​​​​​െൻറ പ്രസ്​താവനക്ക്​ മറുപടിയുമായി ഉമർ അബ്​ദുല്ലയും രംഗത്തെത്തി. ആരോപണങ്ങൾ തെളിയിക്കണമെന്നായിരുന്നു അബ്​ദുല്ലയുടെ ആവശ്യം. നിങ്ങളുടെ കൈവശം റോ, എൻ.​െഎ.എ, സി.ബി.​െഎ തുടങ്ങിയ അന്വേഷണ എജൻസികൾ ഉണ്ടല്ലോ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത്​ വിടണം. അല്ലെങ്കിൽ പ്രസ്​താവന പിൻവലിച്ച്​ മാപ്പ്​ പറയാൻ തയാറാവണമെന്നും ഉമർ ആവശ്യപ്പെട്ടു. നിങ്ങളുടെ ദേശസ്​നേഹത്തെ സംശയിക്കുന്നില്ല. എതിരാളികളായ പി.ഡി.പിയും നാഷണൽ കോൺഫറൻസും ഒന്നിക്കാൻ തീരുമാനിച്ചതാണ്​ സംശയങ്ങൾക്ക്​ കാരണമെന്ന്​ രാം മാധവ്​ ഇതിന്​ മറുപടി നൽകി.

അതേസമയം, റാം മാധവി​​​​​െൻറ വിശദീകരണത്തിൽ ഉമർ അബ്​ദുല്ല തൃപ്​തനല്ലെന്ന്​ തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തി​​​​​െൻറ അടുത്ത ട്വീറ്റ്​. അസ്ഥാനത്തുള്ള രാം മാധവി​​​​​െൻറ തമാശ ഒരിക്കലും അനുയോജ്യമല്ല. പാകിസ്​താൻ നിർദേശത്തിനനുസരിച്ച്​ താനും ത​​​​​െൻറ പാർട്ടിയും പ്രവർത്തിക്കുന്നുവെന്നാണ്​ നിങ്ങളുടെ ആരോപണം. ഇത്​ പൊതുസമക്ഷത്തിൽ തെളിയിക്കണം. അതിനായി ബി.ജെ.പിയെ താൻ വെല്ലുവിളിക്കുകയാണെന്നും ഉമർ അബ്​ദുല്ല ആവശ്യപ്പെട്ടു.

എന്നാൽ ബാഹ്യ സമ്മർദ്ദമുണ്ടെന്നത്​ ഉമർ അബ്​ദുല്ല നിഷേധിച്ചതിനാൽ​ താൻ പരാമർശം​ പിൻവലിക്കുകയാണെന്ന്​ രാം മാധവ്​ ട്വീറ്റ്​ ചെയ്​തു. നാഷണൽ കോൺഫറൻസും പി.ഡി.പിയും തമ്മിലുള്ള യഥാർഥ സ്​നേഹമാണ്​ ഒന്നിക്കുന്നതി​​​​െൻറ കാരണമെന്ന്​ നിങ്ങൾ തെളിയിച്ചിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങൾ ഒരുമിച്ച്​ പൊരുതണം. ത​​​​െൻറ പരാമർശം​ വ്യക്തിപരമല്ലായിരുന്നുവെന്നും രാഷ്​ട്രീയപരമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram madhavomar abdullahmalayalam newsTWITTER WAR
News Summary - Attacks, dares and smileys: Omar Abdullah, Ram Madhav-India news
Next Story