രാജസ്ഥാനിലും ക്രിസ്മസ് ആഘോഷത്തിനു നേരെ അക്രമം
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ പ്രതാഭ് നഗറിൽ ക്രിസ്മസ് ആഘോഷത്തിനിടെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. ആഘോഷത്തിെൻറ മറവിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ബുധനാഴ്ച രാത്രിയാണ് പ്രതാഭ്നഗറിലെ ഹൗസിങ് േബാർഡ് കോളനിയിൽവെച്ച് ആക്രമണമുണ്ടായത്. മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസ് കരോളിനുനേരെ അക്രമമുണ്ടായതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവമുണ്ടാവുന്നത്.
മസീഹ് ശക്തി സമിതി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. പരിപാടിയിൽ 300ഒാളം ആളുകൾ പെങ്കടുത്തതായും ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഹിന്ദുത്വ മുദ്രാവാക്യം വിളിച്ചുവന്ന സംഘം ആക്രമിച്ചതെന്നും മസീഹ് സമിതിയുടെ ഒാർഗനൈസിങ് കൺവീനർ രമേശ് മീന പറഞ്ഞു. കലക്ടർ ഒാഫിസിേൻറയും പൊലീസ് മേധാവിയുടെ ഒാഫിസിേൻറയും സമീപത്തുള്ള ഹാളിൽവെച്ച് എല്ലാ അനുമതിയും േനടിയാണ് ആഘോഷം സംഘടിപ്പിച്ചതെന്നും അവർ പറഞ്ഞു.
ആക്രമികൾ ഹാളിലെത്തുകയും അലങ്കാരങ്ങളും പുസ്തകങ്ങളും നശിപ്പിക്കുകയും ചെയ്തു. അതേസമയം, നിർബന്ധ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് സംഘാടകരിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
