Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയ്​നയുടെ ബന്ധുക്കളെ...

റെയ്​നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസ്​; കൊള്ളസംഘത്തിലെ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
റെയ്​നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസ്​; കൊള്ളസംഘത്തിലെ മൂന്നുപേർ അറസ്​റ്റിൽ
cancel

പത്താൻകോട്ട്: ക്രിക്കറ്റ്താരം സുരേഷ് റെയ്‌നയുടെ അടുത്ത ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിൽ അന്തർ സംസ്ഥാന കൊള്ളസംഘത്തിൽ പെട്ട മൂന്നുപേർ അറസ്​റ്റിൽ. രാജസ്ഥാൻ സ്വദേശികളായ സവാൻ, മൊഹബത്ത്​, ഷാരൂഖ്​ ഖാൻ എന്നിവരാണ്​ അറസ്​റ്റിലായത്​. അക്രമി സംഘത്തിലെ പതിനൊന്നുപേരെ കൂടി പിടികൂടാനുണ്ടെന്നും പഞ്ചാബ്​ ഡി.ജി.പി ദിനകർ ഗുപ്​ത അറിയിച്ചു.

ആഗസ്​റ്റ്​ 19ന്​ പത്താൻകോട്ട്​ ജില്ലയിലെ ഷാഹ്​പുർകണ്ഡിയിലാണ്​ സംഭവം നടന്നത്​. വീട്ടിൽ അതിക്രമിച്ച്​ കയറി കൊള്ളസംഘം നടത്തിയ ആക്രമണത്തിൽ റെയ്​നയുടെ മാതൃസഹോദരൻ അശോക് കുമാറും (58) മകൻ കൗശലും കൊല്ലപ്പെട്ടിരുന്നു.

അശോക് കുമാറി​െൻറ അമ്മ സത്യദേവി, ഭാര്യ ആശാദേവി, മകൻ അപൻ എന്നിവർക്ക്​ ഗുരുതമായി പരിക്കേറ്റിരുന്നു. അക്രമി സംഘം വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു. പരിക്കേറ്റ ആശാദേവിയുടെ നില ഗുരുതരമായി തുടരുകയാണ്​.

സംഭവത്തിൽ പഞ്ചാബ്​ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം അറസ്​റ്റിലായവരിൽ നിന്നും അശോക്​ കുമാറി​െൻറ വീട്ടിൽ നിന്നും മോഷ്​ടിച്ച ആഭരണങ്ങളിൽ ചിലതും പണവും പിടിച്ചെടുത്തു.

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനായി ദുബായിലെത്തിയ സുരേഷ് റെയ്‌ന ബന്ധുക്കളുടെ വിയോഗമറിഞ്ഞ്​ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh RainaPanjabinter-state gangRobbery Gang
Next Story