Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
et muhammed basheer
cancel

ഉവൈസിക്ക്​ നേരെയുണ്ടായ ആക്രമണം അപലപനീയം -ഇ.ടി. മുഹമ്മദ്​ ബഷീർ

text_fields
bookmark_border

ന്യൂഡൽഹി: അസദുദ്ദീൻ ഉവൈസിക്ക് നേരെയുണ്ടായ സംഭവങ്ങൾ അപലപനീയവും ഖേദകരവുമാണെന്ന് മുസ്​ലിം ലീഗ് പാർലമെന്‍ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്‍റിൽ വ്യക്തമാക്കി. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തിന്‍റെ വാഹന വ്യൂഹത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് ഉവൈസി നടത്തിയ പ്രതികരണങ്ങളോട് എം.പി യോജിപ്പ് പ്രകടിപ്പിച്ചു. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. എന്നാൽ പോലും അത് ഈ വിധത്തിൽ പരിധി വിട്ടുപോകാൻ പാടില്ലാത്തതാണെന്നും സർക്കാർ യഥാർത്ഥ കുറ്റക്കാർക്ക് നേരെ നടപടി സ്വീകരിക്കണമെന്നും എം.പി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on Owaisi condemned - ET Muhammad Basheer
Next Story