Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത്​ യുവാക്കളെ...

ദലിത്​ യുവാക്കളെ തലകീഴായി​ കെട്ടിയിട്ട്​ മർദിച്ചു; നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
ദലിത്​ യുവാക്കളെ തലകീഴായി​ കെട്ടിയിട്ട്​ മർദിച്ചു; നാലുപേർ അറസ്റ്റിൽ
cancel

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്​ ന​ഗ​റി​ൽ നാ​ല്​ ദ​ലി​ത്​ യു​വാ​ക്ക​ളെ മ​ര​ത്തി​ൽ ത​ല​കീ​ഴാ​യി​ കെ​ട്ടി​ത്തൂ​ക്കി മ​ർ​ദി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഖ്യ​പ്ര​തി​യ​ട​ക്കം നാ​ലു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്ത പൊ​ലീ​സ്​ ര​ണ്ടു​പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. അ​ഹ​മ്മ​ദ് ന​ഗ​റി​ലെ ശ്രീ​രാം​പു​ർ താ​ലൂ​ക്കി​ലു​ള്ള ഹ​രേ​ഗാ​വി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ സം​ഭ​വം. ആ​ടു​ക​ളെ​യും പ്രാ​വു​ക​ളെ​യും മോ​ഷ്ടി​ച്ചെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ മ​ർ​ദ​നം.

യു​വ​രാ​ജ്​ ഗ​ല​ണ്ടെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ദ​ലി​ത്​ യു​വാ​ക്ക​ളെ അ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന്​ ബ​ലം​പ്ര​യോ​ഗി​ച്ച്​ ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഷ​ർ​ട്ട്​ അ​ഴി​പ്പി​ച്ച ശേ​ഷം മ​ര​ത്തി​ൽ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കി മ​ർ​ദി​ക്കു​ന്ന, പ്ര​തി​ക​ൾ​ത​ന്നെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു.

മ​ർ​ദ​ന​മേ​റ്റ ശു​ഭം മ​ഗ്​​ദെ​യു​ടെ പ​രാ​തി​യി​ലാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. ഒ​രു പ്ര​തി​യെ ശ​നി​യാ​ഴ്ച പി​ടി​കൂ​ടി. ഒ​ളി​വി​ലാ​യി​രു​ന്ന മു​ഖ്യ​പ്ര​തി യു​വ​രാ​ജ്​ ഗ​ല​ണ്ടെ​യെ തി​ങ്ക​ളാ​ഴ്ച പു​ണെ​യി​ൽ വെ​ച്ചാ​ണ്​ അ​ഹ​മ്മ​ദ്​ ന​ഗ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഹ​രേ​ഗാ​വി​ൽ ഞാ​യ​റാ​ഴ്ച ബ​ന്ദ് ന​ട​ത്തി. ബി.​ജെ.​പി വി​ത​ച്ച വെ​റു​പ്പി​ന്റെ അ​ന​ന്ത​ര​ഫ​ല​മാ​ണ്​ ഹ​രേ​ഗാ​വി​ൽ സം​ഭ​വി​ച്ച​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ മ​ഹാ​രാ​ഷ്ട്ര അ​ധ്യ​ക്ഷ​ൻ നാ​ന പ​ടോ​ലെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraDalitDalit Lives MatterAttack On Dalit
News Summary - Attack On Dalit Men Suspected of Theft in Maharashtra
Next Story