Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗണേശ ഘോഷയാത്രക്കിടെ പള്ളിക്കുനേരെ ചെരിപ്പേറ്; നാലുപേർ പിടിയിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പീഡനം
cancel

ബംഗളൂരു: കർണാടകയിൽ ഗണേശ ഘോഷയാത്രക്കിടെ മസ്ജിദിനുനേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി. ബെള്ളാരി സിരിഗുപ്പയിലാണ് സംഭവം. നിതേഷ് കുമാർ (22), ഭീമണ (23), അശോക് (22), അഞ്ജനെയാലു (21) എന്നിവരാണ് പിടിയിലായത്.

വർഗീയ സംഘർഷം ലക്ഷ്യംവെച്ച് നിതേഷാണ് ചെരിപ്പെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി അലോക് കുമാർ പറഞ്ഞു. ഘോഷയാത്രക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നെങ്കിലും അതിനിടെ ആരാണ് ചെരിപ്പെറിഞ്ഞതെന്ന് പൊലീസിന് കണ്ടെത്താനായിരുന്നില്ല.എന്നാൽ, സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - attack for the church; Four people are under arrest
Next Story