Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ റോഡ്​ ഷോക്കിടെ കെജ്​രിവാളിന്​ മർദനം -VIDEO

text_fields
bookmark_border
ഡൽഹിയിൽ റോഡ്​ ഷോക്കിടെ കെജ്​രിവാളിന്​ മർദനം -VIDEO
cancel

ന്യൂഡൽഹി: തെരഞ്ഞെുപ്പ് റാലിക്കിടെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായി അരവിന്ദ് കെജ്​രിവാളിനുനേരെ ആക്രമണം. ശനിയാഴ്ച ന്യൂഡൽഹി മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ബ്രിേജഷ് ഗോയലി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മോത്തി നഗറിൽ നടന്ന റാലിയിലാണ് ഡൽഹി മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായത്.

കെജ്​രിവാൾ സഞ്ചരിച്ച തുറന്ന വാഹനത്തിൽ ഇരച്ചുകയറിയ യുവാവ് അദ്ദേഹത്തി​െൻറ മുഖത്തടിക്കുകയായിരുന്നു. കൈലാഷ് പാർക്കിലുള്ള സുരേഷ് (33) എന്നയാളാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ സമീപത്തുണ്ടായിരുന്ന ആം ആദ്മി പാർട്ടി പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചു. പിന്നീട് പൊലീസെത്തി ഇയാളെ കസ്​റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

ഡൽഹിയിൽ പാർട്ടിയെ ഇല്ലാതാക്കാൻ പ്രതിപക്ഷത്തിനാകില്ല. കേന്ദ്ര സർക്കാറിന് കീഴിലെ ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിൽ വീഴ്ചവരുത്തിയെന്നും ഇതിനെ അപലപിക്കുന്നുവെന്നും ആപ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

2014ലെ പൊതുതെരഞ്ഞെടുപ്പിലും കെജ്​രിവാളിന് നേരെ ഇത്തരത്തിൽ ആക്രമണമുണ്ടായിരുന്നു. അന്ന് ദക്ഷിൻപുരിയിലായിരുന്നു അദ്ദേഹത്തിന് ആക്രമണം നേരിടേണ്ടിവന്നത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ അക്രമി അദ്ദേഹത്തിന് നേരെ മുളകു പൊടി എറിഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack On Delhi Chief Minister Arvind Kejriwal During Roadshow- India news
Next Story