ക്രിസ്ത്യൻ സമൂഹത്തിനെതിരായ ആക്രമണം; കോൺഗ്രസ് നേതാക്കൾ ഝാർഖണ്ഡിലേക്ക്
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ സ്ഥാപനം ആക്രമിക്കു കയും വൈദികനെ കള്ളക്കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്ര സ് രംഗത്ത്. മതപരിവർത്തനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലയാളി വൈദികൻ തൊടുപു ഴ കലയന്താണി വെട്ടിമറ്റം സ്വദേശി ഫാദർ ബിനോയ് ജോണിനെ കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസും സംഘ് പരിവാർ അടിച്ചുതകർത്ത ഝാർഖണ്ഡിലെ ജെസ്യൂട്ട് മിഷനറി സഭയുടെ കീഴിലുള്ള സെൻറ് ജോൺ ബെർക്കുമാൻസ് കോളജ് ഝാർഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഉന്നത പ്രതിനിധിസംഘവും സന്ദർശിക്കും.
ആദിവാസി ഭൂമി കൈയേറ്റം നടത്തിയെന്നും മതപരിവർത്തനം നടത്തിയെന്നും ആരോപിച്ച് കഴിഞ്ഞ ആറിന് ഗോഡ ജില്ലയിലെ ധ്യാനകേന്ദ്രത്തിൽനിന്ന് അറസ്റ്റിലായ ബിനോയ് ജോണിനെ കാണാൻ തിങ്കളാഴ്ച തിരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി കേരള ഹൗസിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രിയുടെ ഓഫിസിെൻറ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ്, ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് ദത്തു, ദേശീയ ന്യൂനപക്ഷ കമീഷൻ എന്നിവർക്ക് പരാതി സമർപ്പിച്ചുവെന്നും ഡീൻ പറഞ്ഞു.
ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നൽകിയ അവകാശം അനുസരിച്ച് നാലു വർഷമായി പട്ന അതിരൂപതയുടെയും ഭഗൽപുർ രൂപതയുടെയും കീഴിൽ പ്രവർത്തിക്കുന്ന ധ്യാനകേന്ദ്രം അടച്ചുപൂട്ടിക്കാൻ ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ഡീൻ ആരോപിച്ചു. 2017 മുതൽ കാർഡിയാക് പേസ് മേക്കറിെൻറ സഹായത്തോടെ നടക്കുന്ന വൈദികനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുന്നതിനു മുമ്പ് ൈവദ്യപരിശോധന നടത്താൻപോലും പൊലീസ് തയാറായില്ല. ജാമ്യം ലഭിക്കാതിരിക്കാനായി ഡോക്ടറുടെ വ്യാജരേഖ കാണിക്കുകയാണ് ചെയ്തതെന്നും ഡീൻ കുറ്റപ്പെടുത്തി.
ഝാർഖണ്ഡിലെ സെൻറ് ജോൺ ബെർക്കുമാൻസ് കോളജ് ഝാർഖണ്ഡ് പ്രദേശ് കോൺഗ്രസ് ഉന്നത പ്രതിനിധിസംഘം സന്ദർശിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇൗ മാസം മൂന്നിന് അഞ്ഞൂറോളം വരുന്ന തീവ്ര വലതുപക്ഷ അക്രമിസംഘം സാഹിബ്ഗഞ്ച് ജില്ലയിലെ ജൂനിയർ കോളജ് അടിച്ചു തകർക്കുകയും വൈദികരെയും വിദ്യാർഥികളെയും മർദിക്കുകയും ചെയ്ത സംഭവത്തിൽ നീതി ലഭ്യമാക്കാനും നിജഃസ്ഥിതി അന്വേഷിക്കാനുമാണ് കോൺഗ്രസ് സംഘം പോകുന്നതെന്ന് വേണുഗോപാൽ വ്യക്തമാക്കി.
മാരകായുധങ്ങളുമായെത്തിയ അക്രമിസംഘം കോളജിലെ ഫർണിച്ചർ അടിച്ചു തകർക്കുകയും വൈദികരെയും വിദ്യാർഥികളെയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം മർദനമേറ്റ വൈദികരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
