ഹർഷ് മന്ദിറിനെ ആക്രമിക്കാൻ ശ്രമം; ശിയ നേതാവ് കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ വർഗീയ ആക്രമണങ്ങൾക്കിരയായവർക്കായി നിയമയുദ്ധം നടത്തുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദറിനെ ആക്രമിക്കാൻ ശ്രമിച്ച ശിയ നേതാവ് ബഹാദൂർ അബ്ബാസ് നഖ്വിയെയും കൂട്ടാളിയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അഫ്താബ് ആലത്തിെൻറ നേതൃത്വത്തിൽ ഡൽഹി വർഗീയ ആക്രമണത്തിന്മേലുള്ള ജനകീയ ട്രൈബ്യൂണൽ നടന്നുകൊണ്ടിരിക്കേയാണ് സംഭവം.
ഹർഷിനൊപ്പം ട്രൈബ്യൂണൽ ജൂറിയിലുണ്ടായിരുന്ന പ്രഫസർ അപൂർവാനന്ദും സംഘാടകയായ ശബ്നം ഹശ്മിയും അടക്കമുള്ളവർ ചേർന്നാണ് ആക്രമികളെ തടഞ്ഞത്. തിങ്കളാഴ്ച രാവിലെയാണ് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ജസ്റ്റിസ് അഫ്താബ് ആലം, ഹർഷ് മന്ദർ, പമേല ഫിലിപ്പോസ്, ഡോ. സയ്യിദ ഹമീദ്, പ്രഫസർ തനിക സർക്കാർ, പ്രഫസർ അപൂർവാനന്ദ് എന്നിവർ ജൂറിമാരായ െട്രെബ്യൂണൽ തെളിവെടുപ്പ് തുടങ്ങിയത്.
വൈകുന്നേരം അഞ്ചു മണിവരെ കലാപത്തിന് ഇരകളായവരുടെ സാക്ഷി െമാഴികൾ കേട്ട ശേഷം ജൂറിമാരുടെ നിരീക്ഷണങ്ങളും ശിപാർശകളും തയാറാക്കാനായി ഇരുന്നപ്പോഴാണ് ബഹാദൂർ 15ഒാളം പേരുമായി അവരെ വളഞ്ഞത്.
കലാപകേസുകളിൽ ഇടപെട്ടും ശാഹീൻബാഗുമായി ബന്ധപ്പെട്ടും ഹർഷ് മന്ദർ രാഷ്ട്രീയം കളിക്കുകയാണെന്നും ശിവ് വിഹാറിലെ പല ആക്രമണങ്ങളും ൈട്രബ്യൂണൽ പരിഗണിച്ചിട്ടില്ലെന്നും പറഞ്ഞ ബഹാദൂറും സംഘവും ൈകയേറ്റത്തിന് മുതിരുകയായിരുന്നു.
ഹർഷിനെ രക്ഷിക്കാൻ നോക്കിയ അപൂർവാനന്ദിനെ ആക്രമിക്കാനും ശ്രമം നടന്നു. സംഘാടകർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ബഹാദൂറിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു.
ആക്രമണത്തെ അപലപിച്ച ശബ്നം ഹശ്മി രാവിെല മുതൽ സ്ഥലത്തുണ്ടായിരുന്ന ഡൽഹി പൊലീസ് ആ സമയം മാറിനിന്ന് അക്രമത്തിന് വഴിയൊരുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
