Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത് യുവാവി​െൻറ...

ദലിത് യുവാവി​െൻറ വിവാഹഘോഷയാത്രക്കുനേരെ സവർണരുടെ കല്ലേറ്

text_fields
bookmark_border
ദലിത് യുവാവി​െൻറ വിവാഹഘോഷയാത്രക്കുനേരെ സവർണരുടെ കല്ലേറ്
cancel

ബം​ഗ​ളൂ​രു: ക​ല​ബു​റ​ഗി​യി​ൽ ദ​ലി​ത് യു​വാ​വി​െൻറ വി​വാ​ഹ​ഘോ‍ഷ​യാ​ത്ര​ക്കു​നേ​രെ സ​വ​ർ​ണ വി​ഭാ​ഗ​ത്തി​ ൽ​പെ​ട്ട​വ​ർ ക​ല്ലെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് 20ഒാ​ളം പേ​ർ​ക്ക് പ​രി​ക്ക്. ക​ല​ബു​റ​ഗി​യി​ലെ നാ​ഗ​വ​ള്ളി ഗ്ര ാ​മ​ത്തി​ലെ മ​ല്ലി എ​ന്ന കോ​ള​നി​യി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.

സ​വ​ർ​ണ​രു​ടെ കോ​ള​നി​യി​ലൂ​ടെ വി​വ ാ​ഹ​ഘോ​ഷ​യാ​ത്ര ന​ട​ത്താ​നും ഗ്രാ​മ​ത്തി​ലെ ഹ​നു​മ​ന്ത ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​നും ദ​ലി​ത​ർ ശ്ര​മി​ച്ച​തി​നെ​തു​ട​ർ​ന്ന് പ്ര​കോ​പി​ത​രാ​യ സ​വ​ർ​ണ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഒ​രു വി​ഭാ​ഗം ആ​ളു​ക​ളാ​ണ് ക​ല്ലെ​റി​ഞ്ഞ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് െപാ​ലീ​സെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

വി​വാ​ഹ​ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത ദ​ലി​ത് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കാ​ണ് ക​ല്ലേ​റി​ൽ കൂ​ടു​ത​ലാ​യും പ​രി​ക്കേ​റ്റ​ത്. ജാ​തി​യു​ടെ പേ​രി​ൽ വി​വാ​ഹ​ഘോ​ഷ​യാ​ത്ര​ക്കു​നേ​രെ ക​ർ​ണാ​ട​ക​യി​ൽ അ​ക്ര​മം ന​ട​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും അ​ക്ര​മി​ക​ൾ പൊ​ലീ​സ് വാ​ഹ​ന​ത്തി​നു​നേ​രെ​യും ക​ല്ലെ​റി​ഞ്ഞു​വെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഗ്രാ​മ​ത്തി​ൽ പൊ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.

Show Full Article
TAGS:dalit attack marriage possession india news 
News Summary - Attack against dalit marriage possession- India news
Next Story