Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂനപക്ഷങ്ങൾക്കും...

ന്യൂനപക്ഷങ്ങൾക്കും ദലിതർ​ക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നു​- മൻമോഹൻ

text_fields
bookmark_border
ന്യൂനപക്ഷങ്ങൾക്കും ദലിതർ​ക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നു​- മൻമോഹൻ
cancel

ന്യൂഡൽഹി: രാജ്യത്ത്​ ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​. ഇത്തരം സംഭവങ്ങൾ പരിശോധിച്ചില്ലെങ്കിൽ അത്​ രാജ്യത്തി​​​​െൻറ ജനാധിപത്യത്തിന്​ തന്നെ ഭീഷണിയാവുമെന്നും മൻമോഹൻ പറഞ്ഞു. പഞ്ചാബ്​ യൂനിവേഴ്​സിറ്റിയിലെ സെമിനാറിൽ സംസാരിക്കവെയാണ്​ ഇക്കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത്​​.

ഇന്ത്യൻ ജനതയെ മതം, ജാതി, ഭാഷ, സംസ്​കാരം എന്നിവയുടെ പേരിൽ വേർതരിക്കാനുള്ള നീക്കങ്ങളാണ്​ നിലവിൽ നടക്കുന്നതെന്നും മൻമോഹൻ കുറ്റപ്പെടുത്തി. ഒരാളുടെ സ്വാതന്ത്രം മറ്റൊരാളുടെ സ്വാതന്ത്രത്തെ ഹനിക്കരുത്​. ഇന്ത്യയിൽ വ്യക്​തി സ്വാതന്ത്രത്തിനാണ്​ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും മൻമോഹൻ പറഞ്ഞു. സാമ്പത്തിക വളർച്ചക്കാണ്​ രാജ്യം ഇപ്പോൾ പ്രാധന്യം നൽകേണ്ടത്​. രാജ്യത്ത്​ വളർന്നു വരുന്ന അസമത്വം സാമ്പത്തിക വളർച്ചക്ക്​ ഭീഷണിയാണെന്നും മൻമോഹൻ പറഞ്ഞു.

ദലിതർക്കെതിരായ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ്​ ശക്​തമായ പ്രതിഷേധം ഉയർത്തു​േമ്പാഴാണ്​ വിഷയത്തിൽ നിലപാട്​ വ്യക്​തമാക്കി മൻമോഹൻ രംഗത്തെത്തിയത്​. എസ്​.സി-എസ്​.ടി നിയമഭേദഗതിക്കെതിരെയും കോൺഗ്രസ്​ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മൻമോഹ​​​​െൻറയും പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minoritiesmanmohan singmalayalam news
News Summary - Atrocities Against Minorities, Dalits Increasing, Says Manmohan Singh-India news
Next Story