Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ടി.എമ്മിൽ മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
എ.ടി.എമ്മിൽ മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
cancel

ബംഗളൂരു: ബാങ്ക് എ.ടി.എമ്മില്‍ നിന്ന് 19.96 ലക്ഷം രൂപ കവർന്ന സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. അസം സ്വദേശി ദീപങ്കര്‍ നോമോസുന്ദറിനെയാണ് (23) വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന 13ാം ക്രോസ് വില്‍സണ്‍ ഗാര്‍ഡനിലെ എ.ടി.എമ്മില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.

പണം നിറക്കാനെത്തിയ ജീവനക്കാരുമായി പ്രതി സൗഹൃദം സ്ഥാപിച്ച് എ.ടി.എമ്മിന്റെ ഐ.ഡിയും പാസ് വേഡും കൈക്കലാക്കുകയായിരുന്നു. ഇതുപയോഗിച്ച് എ.ടി.എമ്മില്‍നിന്ന് പണം കവർന്ന് അസമിലേക്ക് രക്ഷപ്പെട്ടു.മോഷണം പുറത്തറിഞ്ഞതോടെ ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കി.

അസമില്‍ പിടിയിലായ പ്രതിയെ ബംഗളൂരുവിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലില്‍, ഭാര്യക്ക് ആഡംബര ജീവിതം നയിക്കുന്നതിനാണ് താന്‍ പണം മോഷ്ടിച്ചതെന്ന് പ്രതി സമ്മതിച്ചു.മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതി വീടുപണിയാനും ഭക്ഷണശാല തുറക്കാനും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളിൽനിന്ന് 14.2 ലക്ഷം രൂപ കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ATM Theft; Security employee arrested
Next Story