Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ചിരട്ടി പണം തന്ന്...

അഞ്ചിരട്ടി പണം തന്ന് എ.ടി.എം, ഓടിക്കൂടി ആളുകൾ

text_fields
bookmark_border
അഞ്ചിരട്ടി പണം തന്ന് എ.ടി.എം, ഓടിക്കൂടി ആളുകൾ
cancel
Listen to this Article

നാഗ്പൂർ: 500 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയത് 2500 രൂപ. അത്ഭുതത്തോടെ ഒരിക്കൽ കൂടി നോക്കിയപ്പോഴും കിട്ടിയത് അഞ്ചിരട്ടി പണം! മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഖപർഖേദയിലെ സ്വകാര്യ ബാങ്കിന്‍റെ എ.ടി.എമ്മിലാണ് പണം ശരിക്കും ഒഴുകിയത്.

വിവരമറിഞ്ഞ നാട്ടുകാർ എ.ടി.എമ്മിന് മുന്നിൽ പണമെടുക്കുവാൻ തടിച്ചുകൂടി. ബാങ്കിൽ അക്കൗണ്ടുള്ള ഒരാൾ പൊലീസിൽ വിവരം അറിയിച്ചപ്പോഴാണ് എ.ടി.എം താൽക്കാലികമായി അടച്ചുപൂട്ടിയത്.

മെഷീനിൽ 100 രൂപ വിതരണം ചെയ്യണ്ട ട്രേയിൽ 500 രൂപ അബദ്ധത്തിൽ സൂക്ഷിച്ചതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമായതെന്ന് പൊലിസ് പറഞ്ഞു. ആർക്കെതിരെയും ഇതുവരെ കേസുകൾ എടുത്തിട്ടില്ലെന്നും പൊലിസ് അറിയിച്ചു.

Show Full Article
TAGS:ATMMaharashtra
News Summary - ATM In Maharashtra Dispenses 5 Times Extra Cash, Locals Rush In After News
Next Story