ചെന്നൈ: ഒാൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ തുലച്ച െഎ.ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി പുരുഷോത്തമ കുപ്പം കാട്ടുക്കൊല്ലൈ ആനന്ദൻ (28) ആണ് തൂങ്ങിമരിച്ചത്.
ചെന്നൈയിലെ സ്വകാര്യ െഎ.ടി കമ്പനിയിൽ ജോലിചെയ്യുന്ന ആനന്ദനെ കഴിഞ്ഞദിവസം കുടുംബാംഗങ്ങളും ബന്ധുക്കളും ഒാൺലൈൻ റമ്മി കളിച്ച് പണം തുലക്കുന്നതിനെച്ചൊല്ലി വഴക്കുപറഞ്ഞിരുന്നു. വാണിയമ്പാടി റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.