Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി കാൽ തട്ടി വീണ...

മോദി കാൽ തട്ടി വീണ പടിക്കെട്ട്​ പുതുക്കി പണിയാനൊരുങ്ങി യു.പി സർക്കാർ

text_fields
bookmark_border
modi-striped
cancel

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്രമോദി കാൽ തട്ടി വീണ ഉത്തർപ്രദേശിലെ കാൺപൂരിലുള്ള അടൽ ഘട്ടി​​​െൻറ പടി പുതുക്കി പണിയാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാ‍ർ. അടൽ ഘട്ടിലെ ഒരു പടിയുടെ ഉയരം ക്രമം തെറ്റിയാണെന്ന്​ ഡിവിഷണൽ കമീഷണർ സുധീർ ബോബ്​ഡെ പറഞ്ഞു. ബോട്ട്​ ക്ലബ്ബിലേക്ക്​ ഇറങ്ങുമ്പോൾ മൂന്നാമത്തെ നിരയിലെ ഒമ്പതാമത്തെ പടിയ്​ക്കാണ്​ പ്രശ്​നം.

മുമ്പും പല സന്ദർശകരും ഈ പടിയിൽ വീണിരുന്നു. അതിനാലാണ്​ പടി പുതുക്കിപണിത്​ മറ്റ്​ പടികൾക്കൊപ്പം ഉയരം ക്രമീകരിക്കുന്നതെന്നാണ്​​ അദ്ദേഹം നൽകുന്ന വിശദീകരണം. വിശ്വാസികൾക്ക് പടിയിലിരുന്ന്​ പൂജ ചെയ്യാന​ുള്ള സൗകര്യാർഥമാണ്​ പടി അത്തരത്തിൽ നിർമിച്ചതെന്നാണ്​ എഞ്ചിനിയേഴ്​സ്​ ഇന്ത്യ ലിമിറ്റഡ്​ പ്രതിനിധി തൻവീർ പറയുന്നത്​.

കഴിഞ്ഞ ആഴ്ച ഗംഗാനദിയിലെ ജലശുദ്ധി പരിശോധിക്കുന്നതിനുള്ള ജലയാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ​ പ്രധാനമന്ത്രി പടിക്കെട്ടിൽ കാൽ തട്ടി വീണിരുന്നു. ദേശീയ ഗംഗാ സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോദി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newsAtal ghatModi tripped
News Summary - Atal ghat stairs to be repaired after PM Narendra Modi tripped -india news
Next Story