Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ ഡോസിന്​ 500...

രണ്ട്​ ഡോസിന്​ 500 രൂപ; ഇന്ത്യയിൽ വില കുറഞ്ഞ കോവിഡ്​ വാക്​സിനെത്തുന്നു

text_fields
bookmark_border
covid vaccine
cancel

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ്​ വാക്​സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്​സ്​ ഒരുങ്ങുന്നു. വാക്​സി​െൻറ രണ്ട്​ ഡോസുകൾക്കും കൂടി 500 രൂപയാണ്​ വില. വാക്​സി​െൻറ മൂന്നാംഘട്ട പരീക്ഷണമാണ്​ ഇപ്പോൾ നടക്കുന്നത്​. വൈകാതെ ഇതിന്​ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതേസമയം, 400 രൂപയിൽ താഴെയായിരിക്കും കോർബേവാക്​സി​െൻറ വിലയെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

അംഗീകാരം ലഭിക്കുന്നതിന്​ മുമ്പ്​ തന്നെ വാക്​സി​െൻറ 30 കോടി ഡോസുകൾക്ക്​ കേന്ദ്രസർക്കാർ ഓർഡർ നൽകിയിട്ടുണ്ട്​. വാക്​സി​െൻറ ആദ്യ രണ്ട്​ ഘട്ട ക്ലിനിക്കൽ ട്രയലുകളും വിജയകരമായിരുന്നു. അടുത്ത ഏതാനം മാസങ്ങൾക്കുള്ളിൽ വാക്​സിൻ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന കോവിഷീൽഡ്​ വാക്​സി​െൻറ രണ്ട്​ ഡോസുകൾ സംസ്ഥാന സർക്കാറിന്​ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 1200 രൂപക്കുമാണ്​ നൽകുന്നത്​. ഭാരത്​ ബയോടെകി​െൻറ കോവാക്​സിൻ 800 രൂപക്കും 2400 രൂപക്കുമാണ്​ നൽകുന്നത്​. സ്​പുട്​നിക്​ വാക്​സി​െൻറ ഒരു ഡോസിന്​ 995 രൂപയാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid Vaccine
News Summary - At Rs 500 for Both Doses, Biological E's Corbevax Could be Cheapest Vaccine in India
Next Story