Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ രണ്ടാമതും...

ഇന്ത്യയിൽ രണ്ടാമതും കോവിഡ്​ സ്ഥിരീകരിച്ചത്​ മൂന്ന്​ പേർക്ക്​ മാത്രമെന്ന്​ ഐ.സി.എം.ആർ

text_fields
bookmark_border
ഇന്ത്യയിൽ രണ്ടാമതും കോവിഡ്​ സ്ഥിരീകരിച്ചത്​ മൂന്ന്​ പേർക്ക്​ മാത്രമെന്ന്​ ഐ.സി.എം.ആർ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാമതും കോവിഡ്​ സ്ഥിരീകരിച്ചത്​ മൂന്ന്​ പേർക്ക്​ മാത്രമെന്ന്​ ഐ.സി.എം.ആർ. രണ്ട്​ പേർക്ക്​ മുംബൈയിലും ഒരാൾക്ക്​ അഹമ്മദാബാദിലുമാണ്​ രോഗം വീണ്ടും സ്ഥിരീകരിച്ചതെന്ന്​ ഐ.സി.എം.ആർ തലവൻ ബൽറാം ഭാർഗവ പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചത്​ ലോകത്ത്​ ഇതുവരെ 24 പേർക്ക്​ മാത്രമാണ്​ കോവിഡ്​ വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നത്​. കോവിഡ്​ ഭേദമായ ഒരാൾക്ക്​ എത്ര ദിവസത്തിനുള്ളിൽ വീണ്ടും വൈറസ്​ ബാധിക്കുമെന്നത്​ സംബന്ധിച്ച്​ ശാത്രജ്ഞർക്കിടയിൽ ഇപ്പോഴും വ്യക്​തതയില്ല. വൈറസ്​ ബാധിച്ച ഒരാളുടെ ശരീരത്തിൽ അതിനെ ചെറുക്കാനുള്ള ആൻറിബോഡി രൂപപ്പെട്ടിരിക്കും. ഇതി​െൻറ ആയുസ്​ സംബന്ധിച്ചാണ്​ വ്യക്​തതയില്ലാ​ത്തതെന്നും ഭാർഗവ പറഞ്ഞു.

90 മുതൽ 100 ദിവസത്തിനുള്ളിൽ കോവിഡ്​ ഭേദമായ ഒരാൾക്ക്​ വീണ്ടും കോവിഡ്​ ബാധിക്കാമെന്ന്​ പഠനങ്ങൾ പറയുന്നു. ഐ.സി.എം.ആറി​െൻറ വിലയിരുത്തലിൽ ഇത്​ 100 ദിവസമാണെന്നും അദ്ദേഹം വ്യക്​തമാക്കി. ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗമുക്​തിയുള്ള രാജ്യം ഇന്ത്യയാണെന്നും ഐ.സി.എം.ആർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICMR​Covid 19covid india
News Summary - At least 3 Indians have been infected by Covid-19 twice, says ICMR chief
Next Story