Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോപുലര്‍ ഫ്രണ്ട്...

പോപുലര്‍ ഫ്രണ്ട് പ്രതിഷേധത്തിന്​​​ നേ​രെ പൊലീസ്​ ലാത്തിച്ചാർജ്​; നിരവധി പേർക്ക്​ പരിക്ക്​

text_fields
bookmark_border
പോപുലര്‍ ഫ്രണ്ട് പ്രതിഷേധത്തിന്​​​ നേ​രെ പൊലീസ്​ ലാത്തിച്ചാർജ്​; നിരവധി പേർക്ക്​ പരിക്ക്​
cancel

മംഗളൂരു: ഉപ്പിനങ്ങാടിയില്‍ കസ്റ്റഡിയിലെടുത്ത പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്‍റിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരേ പൊലീസ്​ നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക്​ സാരമായി പരിക്കേറ്റു. ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രവര്‍ത്തകരേയും നാട്ടുകാരേയും പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന്​ പോപുലര്‍ ഫ്രണ്ട് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി നാസിര്‍ പാഷ പറഞ്ഞു.

കഴിഞ്ഞ ദിവസം വേറൊരാവശ്യത്തിന്​ പൊലീസ്​ സ്‌റ്റേഷനിലെത്തിയ പോപുലർ ഫ്രണ്ട്​ ജില്ലാ പ്രസിഡന്‍റ്​ ഹമീദിനെ സ്​റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക്​ മർദനമേറ്റ സംഭവത്തില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നു. ഇതറിഞ്ഞ് സ്​ഥലത്തെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പുലർച്ചെ സ്റ്റേഷന്‍ ഉപരോധിച്ചതോടെയാണ്​ പൊലീസ്​ ലാത്തിച്ചാർജ്​ നടത്തിയത്​. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഉന്തിനുംതള്ളി​നുമൊടുവിൽ പൊലീസ്​ വിവേചനരഹിതമായി മർദനം അഴിച്ചുവിടുകയായിരുന്നു.


പ്രാര്‍ഥന തടസ്സപ്പെടുത്താനും പ്രവര്‍ത്തകരെ പിരിച്ചുവിടാനുമുള്ള ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് പോലിസ് ലാത്തി വീശിയതെന്ന്​ സംഘടന ഭാരവാഹികൾ പറഞ്ഞു. കണ്ണില്‍ കണ്ടവരെയൊക്കെ പൊലീസ്​ മര്‍ദിക്കുകയായിരുന്നുവത്രെ. സാരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ്​ അതിക്രമത്തിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് പോപുലര്‍ ഫ്രണ്ട് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popular frontlathi chargePFIpolice
News Summary - At least 10 severely injured as police lathi-charge on PFI protesters
Next Story