Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കർഷക പ്രക്ഷോഭത്തിനിടെ ജീവൻ നഷ്​ടപ്പെട്ടവർക്ക്​ ശ്രദ്ധാഞ്ജലി; പിൻമാറില്ലെന്ന്​ കർഷകർ
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷക പ്രക്ഷോഭത്തിനിടെ...

കർഷക പ്രക്ഷോഭത്തിനിടെ ജീവൻ നഷ്​ടപ്പെട്ടവർക്ക്​ ശ്രദ്ധാഞ്ജലി; പിൻമാറില്ലെന്ന്​ കർഷകർ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ ജീവൻ നഷ്​ടമായ കർഷകർക്ക്​ '​ശ്രദ്ധാഞ്ജലി' അർപ്പിച്ച്​ കർഷകർ. ഡിസംബർ 20 'ശ്രദ്ധാഞ്ജലി ദിവസായി' ആചരിക്കും.

പ്രക്ഷോഭ സ്​ഥലത്ത്​ കർഷകർ പ്രാർഥന നടത്തി. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന്​ പിൻമാറില്ലെന്ന്​ കർഷകർ വീണ്ടും ആവർത്തിച്ചു.

കേന്ദ്രസർക്കാറിനെതിരായ കർഷക പ്രക്ഷോഭത്തിനിടെ 20ഓളം കർഷകർക്കാണ്​ ജീവൻ നഷ്​ടമായത്​. തണുപ്പും പ്രതികൂല കാലവസ്​ഥയുമാണ്​ കർഷകരുടെ ജീവന്​ ഭീഷണിയുയർത്തുന്നത്​. അതിശൈത്യത്തിൽ ഹൃദയാഘാതം മൂലമാണ്​ പലരുടെയും മരണം.

സെപ്​റ്റംബറിൽ കേന്ദ്രസർക്കാർ​ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധം 25 ദിവസമായി തുടരുകയാണ്​. ഡൽഹിയിലെ നാല്​ അതിർത്തികളിലാണ്​ പ്രതിഷേധം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിക്കും ഉത്തർപ്രദേശിനും ഇടയിലുള്ള ഗാസിപൂർ അതിർത്തി തടയുമെന്ന്​ കർഷകർ മുന്നറിയിപ്പ്​ നൽകി.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറല്ലെന്നാണ്​ കേന്ദ്രസർക്കാർ വാദം. അടിസ്​ഥാന താങ്ങുവില എടുത്തുകളയില്ലെന്നും കേന്ദ്രം പറയുന്നു. എന്നാൽ വാക്കാലുള്ള ഉറപ്പല്ലാതെ നിയമത്തിൽ ഉറപ്പുനൽകാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ല. മൂന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരത്തിൽ നിന്ന്​ പിൻമാറില്ലെന്നാണ്​ കർഷകരുടെ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm LawDelhi Chalo MarchFarmers Death
News Summary - At Farm Protests, Prayer Meets For Those Who Lost Lives
Next Story