Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം: നിയമം...

കർഷക സമരം: നിയമം പിൻവലിക്കില്ലെന്നും കമ്മിറ്റി രൂപീകരിക്കാമെന്നും സർക്കാർ

text_fields
bookmark_border
കർഷക സമരം: നിയമം പിൻവലിക്കില്ലെന്നും കമ്മിറ്റി രൂപീകരിക്കാമെന്നും സർക്കാർ
cancel

ഡൽഹി: കർഷക സംഘടനകളും കേന്ദ്ര സർക്കാറും തമ്മിലുള്ള ചർച്ച ആറാംവട്ട ചർച്ച പുരോഗമിക്കു​േമ്പാൾ പുതിയ നിർദേശവുമായി കേന്ദ്രം. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനും മിനിമം സപ്പോർട്ട് പ്രൈസ് (എം‌എസ്‌പി) സംബന്ധിച്ച് നിയമപരമായ ഗ്യാരണ്ടി നൽകുന്നതിനുമുള്ള ചർച്ചകളിൽ മാത്രമേ കേന്ദ്രീകരിക്കുകയുള്ളൂവെന്ന് നേരത്തേതന്നെ യൂനിയനുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമം പിൻവലിക്കാനാകില്ലെന്നും പ്രശ്​നങ്ങൾ ചർച്ച​െചയ്യുന്നതിന്​ പ്രത്യേക കമ്മിറ്റിരൂപീകരിക്കാമെന്നുമാണ്​ കേന്ദ്രത്തിന്‍റെ നിർദേശം. എന്നാലിതിൽ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ല.


മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആറാം റൗണ്ട് ചർച്ചകൾക്ക് മുന്നോടിയായി കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ്​ തോമറും പീയൂഷ് ഗോയലും ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദർശിക്കുകയും സർക്കാരിന്‍റെ അജണ്ട ചർച്ച ചെയ്യുകയും അന്തിമരൂപം നൽകുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിനിടെ മരിച്ചവർക്ക്​ നീതി വേണമെന്ന്​ നേരത്തേ ചർച്ചക്കിടെ കർഷക നേതാക്കൾ സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ മരണമടഞ്ഞവർക്ക് നീതി ലഭിക്കണമെന്നാണ്​ കർഷക യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടത്​.

കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ്​ ചർച്ച പുരോഗമിക്കുന്നത്​. പതിനായിരക്കണക്കിന് കർഷകരാണ്​ രാജ്യ തലസ്​ഥാനത്ത്​ നിലവിൽ തമ്പടിച്ചിരിക്കുന്നത്​. പുതിയ നിയമങ്ങൾ നിയന്ത്രിത വിപണികളെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് തങ്ങളെ ഇരയാക്കിക്കൊണ്ട് ഉപജീവനമാർഗത്തെ ബാധിക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm Billfarmers lawdelhi chalo march
Next Story