കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവ്; 9.64 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന് കീഴിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 30.13 ലക്ഷമായി കുറഞ്ഞു. 2010ന് ശേഷം ഇതാദ്യമായാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം ഇത്രയും കുറയുന്നത്. 9.14 ലക്ഷം കേന്ദ്രസർക്കാർ പോസ്റ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. 2010ൽ 39.77 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരുണ്ടായിരുന്നു.
ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക പരാമർശമുള്ളത്. 2021 മാർച്ച് ഒന്ന് മുതൽ 2022 മാർച്ച് ഒന്ന് വരെ 40.35 ലക്ഷം പോസ്റ്റുകൾക്കാണ് സർക്കാർ അംഗീകാരം നൽകിയത്.
ഏറ്റവും കൂടുതൽ പേർക്ക് കേന്ദ്രസർക്കാർ ജോലി നൽകുന്ന സ്ഥാപനം റെയിൽവേയാണ്. റെയിൽവേയിൽ 15.07 ലക്ഷം പോസ്റ്റുകൾ അംഗീകരിച്ചപ്പോൾ 11.98 ലക്ഷം പോസ്റ്റുകളിൽ മാത്രമാണ് നിലവിൽ ജീവനക്കാരുള്ളത്. ഏകദേശം മൂന്ന് ലക്ഷം പോസ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
പ്രതിരോധമേഖലയിൽ 5.77 ലക്ഷം പോസ്റ്റുകൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 3.45 ലക്ഷം പോസ്റ്റുകളിൽ മാത്രമാണ് ആളുള്ളത്. 2.32 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. പ്രതിരോധം മന്ത്രാലയത്തിലും 1.20 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

