കള്ളവോട്ടിന് ബി.ജെ.പി സ്ഥാനാർഥിയുടെ ആഹ്വാനം
text_fieldsബദായൂൻ (യു.പി): കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനവുമായി ഉത്തർപ്രദേശിലെ ബി.ജെ.പി സ്ഥാന ാർഥി. ബദായൂൻ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സംഘമിത്ര മൗര്യയാണ് പാർട്ടി പ്രചാരണയേ ാഗത്തിൽ കള്ളവോട്ട് ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തത്. ഇതിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘ഒരു വോട്ടുപോലും പാഴാവരുത്. ആരെങ്കിലും വോട്ട് ചെയ്യാനെത്തിയില്ലെങ്കിൽ അവരുടെ പേരിൽ കള്ളവോട്ട് ചെയ്യണം. അത് എല്ലായിടത്തും നടക്കുന്നതാണ്. ആദ്യമേ അത് ചെയ്യണമെന്നല്ല പറയുന്നത്. പക്ഷേ, അവസരം ലഭിച്ചാൽ, അറിയാത്ത രീതിയിൽ അത് ചെയ്യണം’ -മൗര്യ പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ജില്ല മജിസ്ട്രേറ്റ് ദിനേഷ് കുമാർ സിങ് പറഞ്ഞു. യു.പി മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മകളാണ് സംഘമിത്ര മൗര്യ.
