
ടി.ആർ.പി തട്ടിപ്പ്: ടി.വി ചാനലുകളിൽനിന്ന് 32 കോടിയുടെ ആസ്തി പിടിച്ചെടുത്ത് ഇ.ഡി
text_fieldsടി.ആർ.പി തട്ടിപ്പ്: ടി.വി ചാനലുകളിൽനിന്ന് 32 കോടിയുടെ ആസ്തി പിടിച്ചെടുത്ത് ഇ.ഡി
മുംബൈ: ടെലിവിഷൻ റേറ്റിങ് തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടെലിവിഷൻ ചാനലുകളിൽനിന്ന് 32 കോടി രൂപ മൂല്യമുള്ള ആസ്തികൾ പിടിച്ചെടുത്തു. ഫക്തി മറാത്തി, ബോക്സ് സിനിമ, മഹാ മൂവി എന്നിവയുടെ ഭൂമി, വാണിജ്യ- താമസ കെട്ടിടങ്ങൾ എന്നിവയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മുംബൈ, ഇന്ദോർ, ഡൽഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിലുള്ളവയാണിവ. ബാങ്ക് നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് (ടി.ആർ.പി) തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് എടുത്ത കേസ് പഠിച്ചാണ് ഈ ചാനലുകൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് എടുത്തിരുന്നത്.
ചാനലുകൾ 46.77 കോടിക്കു സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് ഇ.ഡി ആേരാപണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
