Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമസഭാ...

നിയമസഭാ ​കൈയാങ്കളിക്കേസ്​ സർക്കാർ പിൻവലിക്കുന്നു

text_fields
bookmark_border
V-Sivankutty
cancel

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറി​​െൻറ കാലത്ത്​ മാണിയു​െട ബജറ്റ്​ ദിനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത നിയമസഭയിലെ കൈയാങ്കളി കേസ്​ പിൻവലിക്കാൻ സർക്കാർ തീരുമാനം. അന്നത്തെ എം.എൽ.എയായിരുന്ന വി. ശിവൻകുട്ടി മുഖ്യമന്ത്രിക്ക്​ നൽകിയ നിവേദനം പരിഗണിച്ചാണ്​ കേസ്​ പിൻവലിക്കാൻ തീരുമാനമെടുത്ത്​. നി​േവദനത്തിൽ നിയമോപദേശം തേടിയ ശേഷമാണ്​ നടപടി. 

2015ൽ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ്​ അവതരണത്തിനി​െട നിയമസഭയിൽ നടന്ന കൈയാങ്കളിക്കെതിരെ സർക്കാർ നിർദേശ പ്രകാരമാണ്​ ക​േൻറാൺമ​െൻറ്​ പൊലീസ്​ കേസെടുത്തത്​. പൊതുമുതൽ നശിപ്പിക്കുക, നിയമസഭയെ അവഹേളിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി നിയമസഭാ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച്​ കേസെടുക്കാനായിരുന്നു സർക്കാർ നിർദേശം. അതുപ്രകാരം അന്ന്​ ആറ്​ ഇടത്​ എം.എൽ.എമാർക്കെതിരെ പൊലീസ്​ കേസെടുക്കുകയും ​െചയ്​തു. 

മുൻ എം.എൽ.എയായ വി. ശിവൻകുട്ടിെയ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്​. അന്ന​െത്ത എം.എൽ.എമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, ​െക. അജിത്​, കുഞ്ഞഹമ്മത്​, സി.കെ സദാശിവൻ എന്നിവരും കേസിൽ പ്രതികളായിരുന്നു. സർക്കാർ മാറിയപ്പോൾ കേസ്​ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ​ശിവൻകുട്ടി അപേക്ഷ നൽകുകയായിരുന്നു. കേസ്​ പിൻവലിക്കാൻ തീരുമാനിച്ച വിവരം തിരുവനന്തപുരം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയെ സർക്കാർ അറിയിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsV ShivankuttyAssembly Protest Case
News Summary - Assembly Protest Case Against MLA's Withdrawn - Kerala News
Next Story