തെരഞ്ഞെടുപ്പ് ഫലം: ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള സമയമായി -ശിവസേന
text_fieldsന്യൂഡൽഹി: വോെട്ടടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിക്കുണ്ടായ തിരച്ചടി ജനരോഷമാണെന്ന് മനസിലാക് കണമെന്ന് ശിവ സേന എം.പി സഞ്ജയ് റൗത്. കോൺഗ്രസിന് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ബി.ജെ.പിക്കെതിരായ ജനരോഷമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ബി.ജെ.പിക്ക് ആത്മപരിശോധന നടത്താനുള്ള സമയമായി എന്നാണ് ഇൗ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും സഞ്ജയ് റൗത് പറഞ്ഞു.
2014 തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേന പിന്നീട് പാർട്ടിയുമായി അകന്നിരുന്നു.
രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും തോൽവി അംഗീകരിക്കുന്നുന്നെും എന്നാൽ മധ്യപ്രദേശിൽ പാർട്ടിക്ക് മുന്നേറ്റമില്ലാത്തത് ഞെട്ടലുണ്ടാക്കിയെന്നും ബി.ജെ.പി എം.പി സഞജയ് കാക്െഡ പ്രതികരിച്ചു. 2014 ലേതുപോലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ പാർട്ടി മറന്നിരിക്കുന്നു. ഇക്കുറി രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നു ശ്രദ്ധ. പ്രതിപക്ഷം വിവാദമാക്കിയ കാര്യങ്ങളിലാണ് ജനങ്ങൾ ശ്രദ്ധതിരിച്ചത്. തോൽവി ദൗർഭാഗ്യകരമാണെന്നും സഞജയ് കാക്െഡ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
