Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ മാറ്റിവെക്കൽ; കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ ആരോഗ്യസെക്രട്ടറിയെ കാണും

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ മാറ്റിവെക്കൽ; കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ ആരോഗ്യസെക്രട്ടറിയെ കാണും
cancel

ന്യൂഡൽഹി: അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ മാറ്റിവെക്കുന്ന കാര്യത്തിൽ ചർച്ച തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ. ഇതുമായി ബന്ധപ്പെട്ട്​ കേന്ദ്ര ആരോഗ്യസെക്രട്ടറിയുമായി തെരഞ്ഞെടുപ്പ്​ കമീഷൻ ഡിസംബർ 27ന്​ ചർച്ച നടത്തും. ഉത്തർപ്രദേശ്​, ഉത്തരാഖണ്ഡ്​, ഗോവ, പഞ്ചാബ്​, മണിപ്പൂർ എന്നിവിടങ്ങളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുകൾ മാറ്റിവെക്കുന്നത്​ പരിഗണിക്കണമെന്ന്​ അലഹബാദ്​ ഹൈകോടതി ആവശ്യ​പ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ്​ കമീഷനോടായിരുന്നു കോടതി നിർദേശം. തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്ഥാനങ്ങളിലെ റാലികൾ നിയന്ത്രിക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ ഇടപെടുന്നത്​.

തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ജാമ്യഹരജി പരിഗണിക്കുമ്പോഴാണ്​ കോടതി പരാമർശം. കോടതിയിൽ ദിവസവും നിരവധി കേസുകൾ പരിഗണിക്കുന്നതിനാൽ നൂറുക്കണക്കിനാളുകൾ തടിച്ചു കൂടുന്നുണ്ട്​. ഇതുമൂലം പലപ്പോഴും സാമൂഹിക അകലം പാലിക്കാനും സാധിക്കാറില്ല. കോവിഡിന്‍റെ ഒമിക്രോൺ വകഭേദം രാജ്യത്ത്​ വർധിക്കുകയാണ്​​. മൂന്നാം തരംഗത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പുതിയ സാഹചര്യത്തിൽ ലോക്​ഡൗൺ ഏർപ്പെടുത്തുന്നത്​ പരിഗണിക്കണമെന്ന വിദഗ്​ധരുടെ നിർദേശങ്ങളും കോടതി ചൂണ്ടിക്കാട്ടി.

പശ്​ചിമബംഗാളിൽ നടന്ന ​ഗ്രാമ പഞ്ചായത്ത്​​, നിയമസഭ തെരഞ്ഞെടുപ്പുകൾ കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയിട്ടുണ്ട്​. യു.പി തെരഞ്ഞെടുപ്പിന്​ മുന്നോടിയായി റാലികളും സമ്മേളനങ്ങളും നടക്കുന്നുണ്ട്​. ഇത്​ കോവിഡ്​ കേസുകൾ ഉയരാൻ ഇടയാക്കും. രാഷ്ട്രീയപാർട്ടികളോട്​ പത്രങ്ങളിലൂടേയും ദൂരദർശനിലൂടേയും കാമ്പയിൻ നടത്താൻ തെരഞ്ഞെടുപ്പ്​ കമീഷൻ നിർദേശിക്കണമെന്നും കോടതി വ്യക്​തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commission
News Summary - Assembly elections to be postponed? Election Commission may hold meeting with Union Health Secretary on Dec 27
Next Story