Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ്; നടത്താത്തതിൽ ദുരൂഹത -ഫാറൂഖ് അബ്ദുല്ല
text_fieldsbookmark_border
ശ്രീനഗർ: ജമ്മു- കശ്മീരിൽ ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തതിൽ ദുരൂഹതയുണ്ടെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മുന്നോട്ടുവെക്കുന്ന ബി.ജെ.പിക്ക് ഇതൊരു മികച്ച അവസരമായിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമുണ്ടെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് കശ്മീരിലെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിൽ നിരാശനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story

