Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കും

text_fields
bookmark_border
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കും
cancel

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ജനുവരി ആദ്യ പകുതിയിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമ്മീഷണർമാരും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും നടത്തുന്ന സന്ദർശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫുൾ ബെഞ്ച് നവംബർ അവസാന വാരത്തിലോ ഡിസംബറിലോ സന്ദർശനം ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അഞ്ച് സംസ്ഥാനങ്ങളിലെയും ഡി.ഇ.സി തല സന്ദർശനങ്ങൾ പൂർത്തിയായ ശേഷം മാത്രമേ മൂന്ന് ഇലക്ഷൻ കമ്മീഷണർമാരുടെയും സന്ദർശന തീയതികൾ അന്തിമമാക്കൂ. നവംബർ അവസാനത്തോടെ ഡി.ഇ.സി തല സംഘങ്ങളുടെ സന്ദർശനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലെ ഡി.ഇ.സി തല സന്ദർശനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഉത്തർപ്രദേശിൽ ഒരു സന്ദർശനം പൂർത്തിയായി, രണ്ട് സന്ദർശനങ്ങൾ കൂടി ഇനി നടക്കാനുണ്ട്. ഗോവയിലേക്കുള്ള ഡി.ഇ.സി സംഘത്തിന്‍റെ സന്ദർശനം ഇതുവരെ നടന്നിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെയും സന്ദർശനം പൂർത്തിയായാൽ, ഡി.ഇ.സി സംഘങ്ങൾ തങ്ങളുടെ റിപ്പോർട്ട് മൂന്ന് ഇലക്ഷൻ കമ്മീഷണർമാർക്കും സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമ്മീഷണർമാരും ഈ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുക.

ഡി.ഇ.സി തല സന്ദർശന വേളയിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ് സൂപ്രണ്ടുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നുണ്ട്. എന്നാൽ ഫുൾ ബെഞ്ചിന്‍റെ സന്ദർശനത്തിൽ കൂടുതൽ വിപുലമായ ചർച്ചകൾ നടക്കും. ഡി.ഇ.ഒ, എസ്.പി എന്നിവർക്ക് പുറമെ ചീഫ് ഇലക്ഷൻ കമ്മീഷണറും ഇലക്ഷൻ കമ്മീഷണർമാരും അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായും കൂടിക്കാഴ്ചകൾ നടത്തും.

നിയമസഭാ തെരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളായി നടത്തുമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് വിവരങ്ങൾ വ്യക്തമാക്കുന്നു. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായും ഉത്തർപ്രദേശിൽ പല ഘട്ടങ്ങളായും വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. വോട്ടെടുപ്പ് ക്രമീകരണങ്ങളും അന്തിമ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assembly election dates for five states may be announced in January.
Next Story