
സിനിമ താരങ്ങളെ ഒപ്പംകൂട്ടി ബി.ജെ.പിയും തൃണമൂലും; നടി പായൽ സർക്കാർ ബി.ജെ.പിയിൽ ചേർന്നു
text_fieldsകൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാൾ പിടിക്കാൻ സിനിമ താരങ്ങളെ കൂടെക്കൂട്ടി ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും. വ്യാഴാഴ്ച നടി പായൽ സർക്കാർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു നടിയുടെ പാർട്ടി പ്രവേശനം.
ബുധനാഴ്ച നടൻ യഷ് ദാസ്ഗുപ്ത ബി.ജെ.പിയിൽ അംഗത്വമെടുത്തിരുന്നു. അതേദിവസം തന്നെ ക്രിക്കറ്റർ മനോജ് തിവാരിയും മൂന്ന് ബംഗാൾ സിനിമ താരങ്ങളും തൃണമൂൽ കോൺഗ്രസിനൊപ്പമെത്തി. താരങ്ങളായ രാജ് ചക്രബർത്തി, കഞ്ചൻ മല്ലിക്ക്, സയോനി ഗോഷ് എന്നിവരാണ് തൃണമൂലിൽ ചേർന്നത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു നാലുപേരുടെയും തൃണമൂൽ പ്രവേശനം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് സെലബ്രിറ്റികെള കൂെടക്കൂട്ടാനുള്ള ഇരുപാർട്ടികളുടെയും ശ്രമം. തെരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
