Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴകത്ത് പ്രമാദപോര്

തമിഴകത്ത് പ്രമാദപോര്

text_fields
bookmark_border
തമിഴകത്ത് പ്രമാദപോര്
cancel

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 23ന് ​ന​ട​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്നു. പ്ര​തീ​ക്ഷി​ച്ച​തി​ന​പ്പു​റം കൂ​ടു​ത​ൽ സ​മ​യം കി​ട്ടി​യ​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്. ഏ​പ്രി​ൽ നാ​ലി​നാ​ണ് പ​ത്രി​ക സ​മ​ർ​പ്പ​ണം തു​ട​ങ്ങു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പേ ത​മി​ഴ​ക​ത്ത് ​മു​ഖ്യ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൂ​ന്നു​ത​വ​ണ ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ, അ​ണ്ണാ ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ എ​ട​പ്പാ​ടി പ​ള​നി​സാ​മി, ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി.​വി.​കെ) നേ​താ​വ് വി​ജ​യ്, ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സ്ഥാ​ന​ത്ത് ​ഒ​ന്നാം​ഘ​ട്ട പ്ര​ചാ​ര​ണ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം മു​റു​കും.

മ​ക​ൻ ഉ​ദ​യ്നി​ധി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സ്റ്റാ​ലി​ൻ ന​ട​ത്തു​ന്ന​തെ​ന്ന് എ​ൻ.​ഡി.​എ ആ​രോ​പി​ക്കു​ന്നു. അ​ഴി​മ​തി ഭ​ര​ണ​വും കു​ടും​ബ വാ​ഴ്ച​യും തു​ട​ച്ചു​നീ​ക്കു​ന്ന​തി​ന് ഡി.​എം.​കെ​യെ തൂ​െ​ത്ത​റി​യ​ണ​മെ​ന്നാ​ണ് എ​ൻ.​ഡി.​എ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.എ​ന്നാ​ൽ, ത​മി​ഴ്നാ​ടും എ​ൻ.​ഡി.​എ​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യാ​ണ് സ്റ്റാ​ലി​ൻ ഈ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ടി​ന്റെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​തും ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ൽ​പി​ക്ക​ലും വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് മ​തി​യാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടു​മാ​ണ് സ്റ്റാ​ലി​ൻ ഇ​തി​ന് കാ​ര​ണ​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഡി.​എം.​കെ സം​ഘ​ട​ന​ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഗാ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് സ്റ്റാ​ലി​ന്റെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ണ്ണാ ഡി.​എം.​കെ​യും ടി.​വി.​കെ​യും ഇ​തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ഡി.​എം.​കെ​ക്ക് ഇ​തേ​വ​രെ തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന ഭ​ര​ണ​ത്തി​ലേ​റാ​നാ​യി​ട്ടി​ല്ല. ഇ​ത് സ്റ്റാ​ലി​ൻ തി​രു​ത്തി​ക്കു​റി​ക്കു​മോ? സം​സ്ഥാ​ന-​ദേ​ശീ​യ​ത​ല​ത്തി​ൽ എ​ൻ.​ഡി.​എ​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന ഡി.​എം.​കെ​യെ​യും സ്റ്റാ​ലി​നെ​യും താ​ഴെ​യി​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ണ്ണാ ഡി.​എം.​കെ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ മോ​ദി- അ​മി​ത്ഷാ​മാ​ർ ന​ട​ത്തു​ന്ന നീ​ക്കം വി​ജ​യി​ക്കു​മോ? ന​ട​ൻ വി​ജ​യി​യു​ടെ രം​ഗ​പ്ര​വേ​ശം ആ​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും​? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ത​മി​ഴ​ക രാ​ഷ്ട്രീ​യ​ത്തി​ൽ മു​ഖ്യ​മാ​യും ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ.

സം​സ്ഥാ​ന​ത്ത് മൊ​ത്തം 234 നി​യ​മ​സ​ഭ സീ​റ്റു​ക​ളാ​ണു​ള്ള​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 118 സീ​റ്റ് വേ​ണം. 2021ലെ ​ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.​എം.​കെ സ​ഖ്യ​ത്തി​ന് മൊ​ത്തം 159 സീ​റ്റു​ക​ളും അ​ണ്ണാ ഡി.​എം.​കെ മു​ന്ന​ണി​ക്ക് 75 സീ​റ്റു​മാ​ണ് ല​ഭി​ച്ച​ത്. എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ​യി​ലൂ​ടെ 97 ല​ക്ഷം പേ​രെ​യാ​ണ് നീ​ക്കി​യ​ത്. നി​ല​വി​ൽ അ​ഞ്ച​ര കോ​ടി​യോ​ളം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഡി.​എം.​കെ മു​ന്ന​ണി, ബി.​ജെ.​പി- അ​ണ്ണാ ഡി.​എം.​കെ ക​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന എ​ൻ.​ഡി.​എ സ​ഖ്യം, ടി.​വി.​കെ, നാം ​ത​മി​ഴ​ർ ക​ക്ഷി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​തു​ഷ്കോ​ണ മ​ത്സ​രം ന​ട​ക്കും.

അ​തി​നി​ടെ ടി.​വി.​കെ​യെ എ​ൻ.​ഡി.​എ​യി​ലെ​ത്തി​ക്കാ​നു​ള്ള അ​വ​സാ​ന ശ്ര​മ​ത്തി​ലാ​ണ് കേ​ന്ദ്ര ബി.​ജെ.​പി നേ​തൃ​ത്വം. ടി.​വി.​കെ​ക്ക് 40 നി​യ​മ​സ​ഭ സീ​റ്റു​ക​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വു​മാ​ണ് കേ​ന്ദ്ര ബി.​ജെ.​പി നേ​തൃ​ത്വം വാ​ഗ്ദാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduNDAassembly electiondmk
News Summary - assembly election 2026; Competition between DMK alliance and NDA
Next Story