നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ക്ക് നേട്ടം
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് നേട്ടം . 18 സംസ്ഥാനങ്ങളിലായി 51 നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ 26 സീറ്റുകൾ ബി.ജെ. പിയും സഖ്യകക്ഷികളും നേടി. 12ൽ കോൺഗ്രസ് വിജയിച്ചു. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ ്മിന്‍ ബിഹാറിൽ കന്നിവിജയം.
ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സത്താറ (മഹാരാഷ്ട്ര), എൻ. സി.പിയും സമസ്തിപുർ (ബിഹാർ) എൽ.ജെ.പിയും നിലനിർത്തി. സമസ്തിപുരിൽ രാംവിലാസ് പാസ്വ ാെൻറ മരുമകൻ പ്രിൻസ് രാജിനാണ് ജയം. സത്താറയിൽ ബി.ജെ.പിയിൽനിന്നും ബി.എസ്.പിയിൽ നിന ്നും ഓരോ സീറ്റ് പിടിച്ച് ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി മികച്ച പ്രകടനം കാഴ്ച വെച്ചു.
ബിഹാറിൽ നാലിൽ മത്സരിച്ച് ഒന്നുമാത്രം നേടിയ ജെ.ഡി.യു തിരിച്ചടി നേരിട്ടു. ആ ർ.ജെ.ഡി രണ്ടും എ.ഐ.എം.ഐ.എം ഒന്നും നേടി. ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. ബിഹാർ കിഷൻഗഞ്ചിൽ എ.ഐ.എം.ഐ.എം സ്ഥാനാർഥി ഖമറുൽ ഹുദയാണ് ബി.ജെ.പിയുടെ സ്വീതി സിങ്ങിനെ പരാജയപ്പെടുത്തിയത്. ഛത്തിസ്ഗഢിലെ ചിത്രകോട്ടിൽ ബി.ജെ.പി വിജയിച്ചു.
കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ഒ.ബി.സി നേതാവ് അല്‍പേഷ് ഠാകുർ ഗുജറാത്തിലെ രഥൻപുരിൽ കോൺഗ്രസിലെ രഘുബായി ദേശായിയോട് പരാജയപ്പെട്ടു. അൽപേഷിനൊപ്പം ബി.ജെ.പിയിൽ ചേർന്ന മറ്റൊരു എം.എല്‍.എ ധവല്‍സിങ് ചലയും പരാജയപ്പെട്ടു. ബയാഡ്, രധൻപുർ എന്നിവ കോൺഗ്രസും ഗെരാലു ബി.ജെ.പിയും നിലനിർത്തി.
തമിഴ്നാട്ടിലെ വിക്കിരവാണ്ടി, നാങ്കുനേരി മണ്ഡലങ്ങളിൽ അണ്ണാ ഡി.എം.കെ വൻവിജയം നേടി. നാങ്കുനേരിയിൽ വി. നാരായണൻ കോൺഗ്രസ് സ്ഥാനാർഥി റൂബി ആർ. മനോഹറിനെ 32,811 വോട്ടിനും വിക്കിരവാണ്ടിയിൽ ആർ. മുത്തമിഴ്ശെൽവൻ 44,782 വോട്ടിന് ഡി.എം.കെയുടെ എൻ. പുകഴേന്തിയെയും തോൽപിച്ചു. സിറ്റിങ് സീറ്റുകളാണ് അണ്ണാ ഡി.എം.കെ പിടിച്ചെടുത്തത്.
ഉത്തർപ്രദേശിൽ 11ൽ ഏഴും ബി.ജെ.പി കൈയടക്കി. മൂന്ന് സമാജ്വാദി പാർട്ടിക്കും ഒന്ന് ബി.ജെ.പി സഖ്യകക്ഷിയായ അപ്നാദളിനും(സോണിലാൽ) ലഭിച്ചു. റാംപുർ, സെയ്ദ്പുർ, ജാൽപുർ എന്നിവ സമാജ്വാദിയും ഗംഗോ, ഇഗ്ലാസ്, ലഖ്നോ കേൻറാൺമെൻറ്, ഗോവിന്ദ്നഗർ, മണിക്പുർ, ബൽഹ, ഘോസി എന്നിവ ബി.ജെ.പിയും നേടി. 11ൽ എട്ട് മണ്ഡലങ്ങളും ബി.ജെ.പിയുടെ കൈവശമായിരുന്നു.
മധ്യപ്രദേശ് ജബുവയിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കാന്തിലാൽ ബുരിയ ബി.ജെ.പിയുടെ ഭാനു ബുരിയയെ പരാജയപ്പെടുത്തി. ഒഡിഷയിലെ ബിജെപുർ ബിജു ജനതാദൾ നിലനിർത്തി. സിക്കിമിൽ മുഖ്യമന്ത്രിയും സിക്കിം ക്രാന്തി മോർച്ച സ്ഥാനാർഥിയുമായ പ്രേം സിങ് തമാങ് പൊക്ലോക് കംറാങ് മണ്ഡലത്തിൽ വിജയിച്ചു. സഖ്യകക്ഷിയായ ബി.ജെ.പി മാർതം റുംടെക്, ഗാങ്ടോക് സീറ്റുകൾ നേടി.
ഗാങ്ടോക്കിൽ മത്സരിച്ച മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ബെയ്ചുങ് ബൂട്ടിയക്ക് 576 വോട്ടുകൾ മാത്രമാണ് നേടാനായത്. പുതുച്ചേരിയിൽ കാമരാജ്നഗറിൽ കോൺഗ്രസ് സ്ഥാനാർഥി ജോൺകുമാർ 7171 വോട്ടുകൾക്ക് എ.ഐ.എൻ.ആർ.സിയിലെ എൻ.ആർ. ഭുവനേശ്വരനെ തോൽപിച്ചു.
പഞ്ചാബിലെ നാലു സീറ്റിൽ മൂന്നിൽ കോൺഗ്രസും ഒന്നിൽ ശിരോമണി അകാലിദളും വിജയിച്ചു. ഹിമാചലിലെ ധർമശാല, പച്ചാഡ് എന്നിവ ബി.ജെ.പി നിലനിർത്തി. അസമിൽ നാല് സീറ്റിൽ മൂന്നും ബി.ജെ.പി നേടി. രംഗപാറ, സോനാരി, രതാബാരി എന്നീ സീറ്റുകളാണ് ബി.ജെ.പി നിലനിർത്തിയത്.
കോൺഗ്രസിൽനിന്ന് ജാനിയ എ.െഎ.യു.ഡി.എഫ് പിടിച്ചെടുത്തു. മേഘാലയയിലെ ഷെല്ല ഭരണ സഖ്യകക്ഷിയായ യു.ഡി.പി നിലനിർത്തി. 60 അംഗ നിയമസഭയിൽ യു.ഡി.പിക്ക് ഇതേടെ ഒമ്പത് എം.എൽ.എമാരായി. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങൾ കോൺഗ്രസും ആർ.എൽ.പിയും പങ്കിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
