Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാൾ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

text_fields
bookmark_border
Trinamool Congress
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. റായ്ഗഞ്ച്, രണഘട്ട്-ദക്ഷിൻ, മണിക്തല, ബാഗ്ദ എന്നീ നാലു സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. റായ്ഗഞ്ചിൽ കൃഷ്ണ കല്യാണി, രണഘട്ട്-ദക്ഷിണിൽ മുകുത് മണി അധികാരി, മണിക്തലയിൽ സുപ്തി പാണ്ഡെ, ബാഗ്ദയിൽ മധുപർണ ഠാക്കൂർ എന്നിവരാണ് മൽസരിക്കുക.

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിലേക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബിഹാർ, തമിഴ്നാട്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവടങ്ങളിൽ ഓരോ സീറ്റ് വീതവും ഉത്തരാഖണ്ഡിൽ രണ്ട് സീറ്റ്, ഹിമാചൽ പ്രദേശിൽ മൂന്ന് സീറ്റ്, പശ്ചിമ ബംഗാളിൽ നാല് സീറ്റ് എന്നിങ്ങനെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ.

നിലവിലെ എം.എൽ.എമാർ രാജിവെക്കുകയോ മരണപ്പെടുകയോ ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജൂലൈ പത്തിനാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുക. 13ന് ഫലം പ്രഖ്യാപിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assembly by-polls: TMC announces candidates for 4 seats in West Bengal
Next Story