
നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനാവില്ല, എം.എൽ.എമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റം -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: നിയമസഭയിൽ വി. ശിവൻകുട്ടി അടക്കമുള്ള സി.പി.എം എം.എൽ.എമാർ നടത്തിയ അക്രമം അസ്വീകാര്യമാണെന്നും അവർ പൊതുസ്വത്ത് നശിപ്പിച്ചത് പൊറുക്കാനാകില്ലെന്നും സുപ്രീംകോടതി. അക്രമം കാണിച്ച എം.എൽ.എമാർ വിചാരണ നേരിടെട്ട എന്ന് അഭിപ്രായപ്പെട്ട് സുപ്രീംകോടതി ബെഞ്ച് കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് നീട്ടിവെച്ചു.
നിയമസഭയിൽ അക്രമം നടത്തിയ എം.എൽ.എമാർക്കെതിരായ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടതിലൂടെ എന്ത് സന്ദേശമാണ് ജനത്തിന് കേരള സർക്കാർ നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിക്ക് പുറമെ പ്രതികളായ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ, മുൻ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, സി.പി.എം എം.എൽ.എമാരായിരുന്ന കെ. കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ, കെ. അജിത് എന്നിവരാണ് കേസിൽ വിചാരണ നേരിടണമെന്ന ഹൈകോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇവർക്ക് വേണ്ടി കേരള സർക്കാർ സമർപ്പിച്ച ഹരജിക്ക് പുറമെയായിരുന്നു ഇത്. എം.എൽ.എമാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് സംസ്ഥാന സർക്കാറിെൻറ അഭിഭാഷകൻ രഞ്ജിത് കുമാർ ന്യായീകരിച്ചപ്പോൾ ഇൗ തരത്തിലല്ല പ്രതിഷേധിക്കേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി നൽകി.
പൊതുസ്വത്ത് നശിപ്പിക്കുന്നത് നിരോധിച്ച നിയമപ്രകാരം അക്രമം കാണിച്ച എം.എൽ.എമാർ വിചാരണ നേരിടണമെന്ന് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ 321ാം വകുപ്പ് ഉപയോഗിച്ച് ഇൗ കേസ് പിൻവലിക്കാൻ കേരള സർക്കാർ നടത്തിയ ശ്രമത്തിൽ സുപ്രീംകോടതി അത്ഭുതം പ്രകടിപ്പിച്ചു. എന്ത് സന്ദേശമാണ് സംസ്ഥാന സർക്കാർ പൊതുജനത്തിന് നൽകുന്നതെന്നും ഇങ്ങനെയാണോ ഒരു നേതാവ് പെരുമാേറണ്ടത് എന്നും ജസ്റ്റിസ് ഷാ ചോദിച്ചു. ഇൗ പെരുമാറ്റം മാപ്പർഹിക്കാത്തതാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാറിെൻറ ഹരജി ഉത്തമ വിശ്വാസത്തിലുള്ളതാണെന്ന് അഭിഭാഷകൻ ന്യായീകരിച്ചു. ബിൽ പാസാക്കുന്നതിനെ കായികമായി നേരിട്ട എം.എൽ.എയെ പ്രതിരോധിക്കുന്നതിലെ പൊതുതാൽപര്യം എന്താണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ഹരജിയിൽ നോട്ടീസ് അയക്കുന്നില്ലെന്ന് ചന്ദ്രചൂഡ് പറഞ്ഞു.
സ്പീക്കർക്കും എം.എൽ.എമാർക്കും അധികാരം എന്താണെന്ന് നിയമസഭാ ചട്ടങ്ങളിലുണ്ടെന്ന് കേരളത്തിെൻറ അഭിഭാഷകൻ രഞ്ജിത് കുമാർ അവകാശപ്പെട്ടപ്പോൾ പ്രഥമദൃഷ്ട്യാ കടുത്ത നിലപാടാണ് തങ്ങൾക്കെടുക്കാനുള്ളതെന്ന് ബെഞ്ച് തിരിച്ചടിച്ചു. ഭരണഘടന ബെഞ്ച് തീരുമാനിച്ചതിന് വിരുദ്ധമായി തങ്ങൾ തീരുമാനിക്കും എന്നാണ് കേരള സർക്കാർ പറയാൻ ശ്രമിക്കുന്നതെങ്കിൽ അതിന് തങ്ങളെ കിട്ടില്ല. സഭയിൽ ഇൗ തരത്തിൽ പെരുമാറി ഒരു എം.എൽ.എ പൊതുസ്വത്ത് തകർത്തത് ചെറുതായി കാണാനാവില്ല എന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാറിെൻറ അപ്പീൽ മാത്രമാണ് ഇന്ന് സുപ്രീംകോടതി കേസ് പട്ടികയിലുള്ളതെന്നും എല്ലാ അപ്പീലുകളും ഒരുമിച്ച് പരിഗണിക്കണമെന്നും സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് ബെഞ്ച് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
