അസം മുൻ മുഖ്യമന്ത്രി സയ്യിദ അന്‍വാറ തൈമൂര്‍ അന്തരിച്ചു
text_fieldsഗുവാഹത്തി: അസം ചരിത്രത്തിലെ ഏക വനിതാ മുഖ്യമന്ത്രിയായിരുന്ന സയ്യിദ അന്‍വാറ തൈമൂര്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ െവച്ചായിരുന്നു അന്ത്യം.
സ്വതന്ത്ര ഇന്ത്യയിലെ ഏക വനിത മുസ്ലിം മുഖ്യമന്ത്രിയാണ് അൻവാറ തൈമൂർ. കോൺഗ്രസ് ടിക്കറ്റിൽ നാല് തവണ നിയമസഭയിലെത്തിയ അവർ 1980 മുതല്‍ 1981 ജൂണ്‍ വരെയാണ് അസം മുഖ്യമന്ത്രിയായിരുന്നത്. 1972, 1978, 1983, 1991 വര്‍ഷങ്ങളിലാണ് തൈമൂര്‍ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ മന്ത്രിയാവുകയും ചെയ്തു. രണ്ടുതവണ രാജ്യസഭ എം.പിയും ആയിട്ടുണ്ട്. 1988 ല്‍ നാമനിർദേശം ചെയ്യപ്പെടുകയും 2004ല്‍ തിരഞ്ഞെടുക്കപ്പെടുകയും ആയിരുന്നു.
കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 2011ല്‍ അവർ ബദറുദ്ദീൻ അജ്മലിെൻറ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫില്‍ ചേര്‍ന്നു. രാഷ്ട്രീയത്തിലെത്തുംമുമ്പ് കോളജ് അധ്യാപികയായിരുന്നു. ആസ്ത്രേലിയയിൽ മകനോടൊടൊപ്പം വിശ്രമ ജീവിതം നയിച്ചുവരികെയായിരുന്നു അന്ത്യം.
മുന്‍ അസം മുഖ്യമന്ത്രി സയ്യിദ അന്‍വാറ തൈമൂറിെൻറ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 'ആസമിെൻറ വികസനത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ ഓര്‍മ്മിക്കപ്പെടും. അവരുടെ ആത്മാവ് സമാധാനത്തോടെ ഇരിക്കട്ടെ'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

