അസം ബി.ജെ.പിക്കൊപ്പം! ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
text_fieldsഅസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ നാല് നാൾ ശേഷിക്കെ പുറത്തവന്ന എക്സിറ്റ് പോൾ ഫലം അനുസരിച്ച്, അസം മൂന്നാമതും ബി.ജെ.പിക്കൊപ്പമെന്ന് റിപ്പോർട്ട്. 126 നിയമസഭാ സീറ്റുകളുള്ള അസമിൽ 88 മുതൽ 100 സീറ്റുകൾ വരെ ബി.ജെ.പി നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ ഡാറ്റ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പി-എ.ജി.പി-ബി.പി.എഫ് കൂട്ടുകെട്ടിലാണ് എൻ.ഡി.എ മുന്നണി ഭരണം നിലനിർത്താനുള്ള സാധ്യത തെളിയുന്നത്.
അതേസമയം, അസമിൽ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 24 നും 36 നും ഇടയിൽ സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു. പുറത്തുവരുന്ന ഫലങ്ങൾ പ്രകാരം 70 മുതൽ 80 വരെ സീറ്റുകൾ നേടി ബി.ജെ.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാൻ സാധ്യതയുണ്ട്. എൻ.ഡി.എ സഖ്യകക്ഷികളായ എ.ജി.പി 7-9 സീറ്റുകളും ബി.പി.എഫ് 9-11 സീറ്റുകളും നേടാൻ സാധ്യതയുണ്ട്.
എക്സിറ്റ് പോൾ പ്രകാരം, ഇൻഡ്യ സഖ്യത്തിൽ 22-30 സീറ്റിനും ഇടയിൽ കോൺഗ്രസ് നേടുമ്പോൾ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ റൈജോർ ദൾ 1-4 സീറ്റുകളും എ.ജെ.പി 1-2, സി.പി.ഐ (എം) 0-1, ഓൾ പാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസ് (എ.പി.എച്ച്.എൽ.സി) 0-2 സീറ്റുകൾ നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

