Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രവാദിനിയെന്ന് ആരോപിച്ച് ആദിവാസി യുവതിയെ ജീവനോടെ ചുട്ടുകൊന്നു
text_fieldsbookmark_border
ഗുവാഹതി: മന്ത്രവാദിനിയെന്ന് ആരോപിച്ച് ആദിവാസി യുവതിയെ ആൾകൂട്ടം ജീവനോടെ ചുട്ടുകൊന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് സംഗീത കപി എന്ന ആദിവാസി യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വടക്കൻ അസമിലെ സോനിത്പൂർ ജില്ലയിലെ ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കൊലപാതകത്തിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ വീട്ടിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ഒരു കൂട്ടം ഗ്രാമീണർ അതിക്രമിച്ച് കയറുകയായിരുന്നെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് പറഞ്ഞു. മന്ത്രവാദിനിയാണെന്ന് ആരോപിച്ച് മർദനം തുടങ്ങി. ഭാര്യയെ ആക്രമിക്കരുതെന്ന് പറഞ്ഞ തന്നെയും മർദിച്ചെന്നും ഇദ്ദേഹം പറയുന്നു.
ഇതുകണ്ട് കുട്ടികൾ കരയാൻ തുടങ്ങി. കുട്ടികളെയുമെടുത്ത് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍റെ വീട്ടിലാക്കി. തിരിച്ചെത്തുമ്പോഴേക്കും അവർ വീടിനടക്കം തീവെച്ചിരുന്നുവെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു.
Next Story

