Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ...

അസമിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
Assam Teens Found Hanging From Tree, Family Alleges Rape
cancel

ഗുവാഹത്തി: അസമിൽ ​പ്രായപൂർത്തിയാകാത്ത ബന്ധുക്കളായ രണ്ടു പെൺകുട്ടികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ. കോക്രാജഹർ ജില്ലയിലെ ഗ്രാമത്തിലാണ്​ സംഭവം. 16ഉം 14ഉം വയസുള്ള പെൺകുട്ടികളെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

പെൺകുട്ടികളെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്ന്​ കുടുംബം ആരോപിച്ചു. അതേസമയം, പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ മാത്രമേ ആത്മഹത്യ​യാണോ കൊലപാതകമാണോയെന്ന്​ വ്യക്തമാകൂവെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​തതായും നാലുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ്​ പറഞ്ഞു.

'സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കും. എങ്കിലും പോസ്റ്റ്​മോർട്ടം റി​േപ്പാർട്ട്​ ലഭിച്ചാൽ മ​ാത്രമേ നിഗമനത്തിലെത്താൻ കഴിയൂ. അതിനായി കാത്തിരിക്കുകയാണ്​. അന്വേഷണം തുടരും' -കോക്രജഹർ അഡീഷനൽ പൊലീസ്​ സൂപ്രണ്ട്​ എസ്​.എസ്​. പനേശ്വർ പറഞ്ഞു.

അടുത്ത ബന്ധുക്കളായ പെൺകുട്ടികളെ ഗ്രാമത്തി​ലെ തന്നെ വനത്തിലാണ്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ഗ്രാമത്തിൽ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ ​ഗ്രാമം സന്ദർശിക്കുമെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamCrime NewsDeathRape
News Summary - Assam Teens Found Hanging From Tree, Family Alleges Rape
Next Story