Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ പരീക്ഷയിൽ ക്രമക്കേട് തടയാൻ അസമിൽ 27 ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

text_fields
bookmark_border
സർക്കാർ പരീക്ഷയിൽ ക്രമക്കേട് തടയാൻ അസമിൽ 27 ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു
cancel

ഗുവാഹതി: അസമിൽ വിവിധ സർക്കാർ വകുപ്പുകളിലെ ജോലി ഒഴിവുകളിലേക്ക് പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ ക്രമക്കേട് തടയാനായി 27 ജില്ലകളിൽ നാലുമണിക്കൂർ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. രാവിലെ പത്തുമുതൽ 12 വരെയും ഉച്ചക്ക് രണ്ടുമുതൽ നാലുവരെയുമാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്.

ഈ ജില്ലകളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 30,000 ഗ്രേഡ് മൂന്ന്, നാല് തസ്തികകളിലേക്ക് 14.3 ലക്ഷം പേരാണ് അപേക്ഷിച്ചത്.

ഒന്നാംഘട്ട പരീക്ഷ നടന്ന ആഗസ്റ്റ് 21നും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. മൂന്നാംഘട്ടമായി നിരവധി തസ്തികകളിലേക്ക് സെപ്റ്റംബർ 11ന് പരീക്ഷ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assam shuts down internet in 27 districts to prevent irregularities in government exams
Next Story