Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമി​െല സ്​ഫോടന...

അസമി​െല സ്​ഫോടന പരമ്പര: എൻ.ഡി.എഫ്​.ബി തലവൻ ഉൾപ്പെടെ 15 പേർ കുറ്റക്കാർ

text_fields
bookmark_border
അസമി​െല സ്​ഫോടന പരമ്പര: എൻ.ഡി.എഫ്​.ബി തലവൻ ഉൾപ്പെടെ 15 പേർ കുറ്റക്കാർ
cancel

ഗുവാഹതി: അസമിൽ 88 പേർ കൊല്ലപ്പെട്ട സ്​ഫോടനപരമ്പര കേസിൽ നാഷനൽ ഡെമോക്രാറ്റിക്​ ഫ്രൻഡ്​​ ഒാഫ്​ ബോഡോലാൻഡ്​​ (എൻ.ഡി.എഫ്​.ബി) തലവൻ രഞ്​ജൻ ഡൈമരി ഉൾപ്പെടെ 15 പേർ കുറ്റക്കാരാണെന്ന്​ സി.ബി.​െഎ അതിവേഗ കോടതി കണ്ടെത്തി.

സി.ബി.​െ എ പ്രത്യേക ജഡ്​ജി അപരേഷ്​ ചക്രബർത്തി ബുധനാഴ്​ച ശിക്ഷ വിധിക്കും. 2008 ഒക്​ടോബർ 30ന്​ ഗുവാഹതി, കോക്രജാർ, ബൊൻഗായ്​ഗാവ്​, ബർപെട്ട എന്നിവിടങ്ങളിലുണ്ടായ സ്​ഫോടനങ്ങളിൽ 88 പേർ കൊല്ലപ്പെടുകയും 500 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. അസം പൊലീസിൽനിന്ന്​ സി.ബി.​െഎ ഏറ്റെടുത്ത കേസിൽ 22 പ്രതികൾക്കെതിരെയാണ്​ കുറ്റപത്രം നൽകിയത്​. ഏഴുപേർ ഇപ്പോഴും ഒളിവിലാണ്​.

2011ൽ വിചാരണ തുടങ്ങിയ കേസ്​ 2017ലാണ്​ അതിവേഗ കോടതിയിലേക്ക്​ മാറ്റിയത്​. ഡൈ​മരിയയെ 2010ൽ ബംഗ്ലാദേശിൽനിന്നാണ്​ അറസ്​റ്റ്​ചെയ്​തത്​. ഗുവാഹതി സെൻട്രൽ ജയിലിലായിരുന്ന ഡൈമരിയയെ 2013ൽ ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരുന്നു. ഇദ്ദേഹം ഒ​ഴികെയുള്ള മറ്റു​ പ്രതികളെല്ലാം ജയിലിലാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDFBmalayalam newsAssam serial blastAssam blast case 2008
News Summary - Assam serial blast case 2008: Court convicts 15 cadres of NDFB-India News
Next Story