അസമിൽ ജനകൂട്ടം ആക്രമിച്ച സന്യാസിമാരെ സൈന്യം രക്ഷപ്പെടുത്തി
text_fieldsഗുവാഹത്തി: കുട്ടികളെ കടത്തികൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ച മൂന്നൂ സന്യാസിമാരെ സൈന്യം രക്ഷപ്പെടുത്തി. 26നും 31നും ഇടയിൽ പ്രായമുള്ള രണ്ട് ഉത്തർപ്രദേശ് സ്വദേശികളെയും ഒരു ഗുജറാത്ത് സ്വദേശിയെയുമാണ് അസം റൈഫിൾസ് സൈനികർ രക്ഷപ്പെടുത്തിയത്. മധ്യ അസമിലെ മഹൂർ പട്ടണത്തിലാണ് സംഭവം നടന്നത്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ വരുന്നുണ്ടെന്ന തരത്തിൽ വാട്സ്ആപ്പിൽ പ്രചരിച്ച സന്ദേശമാണ് ജനക്കൂട്ടത്തിന്‍റെ ആക്രമണത്തിന് വഴിവെച്ചത്. ഹരൻഗഗാവോ പട്ടണത്തിൽ നിന്ന് മഹൂറിലെത്തിയ മൂന്നംഗ സംഘം സഞ്ചരിച്ച കാർ 500റോളം വരുന്ന ജനകൂട്ടം തടയുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തേക്ക് മൂവരെയും വലിച്ചിറക്കുകയും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ എത്തിയവരാണെന്ന് ആരോപിക്കുകയും ചെയ്തു.
വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സൈന്യം മൂന്നു പേരെ രക്ഷപ്പെടുത്തുകയും ചോദ്യം ചെയ്തതിന് ശേഷം പൊലീസിന് കൈമാറുകയും ചെയ്തു. ത്രിപുര സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് സംഘം മഹൂറിലെത്തിയത്.
ജൂൺ മൂന്നിന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് ഗുവാഹത്തിയിൽ നിന്നുള്ള രണ്ട് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
