Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ ഏറ്റവും...

രാജ്യത്ത്​ ഏറ്റവും കൂടുതൽ ഗാർഹിക പീഡനം അസമിൽ; തെലങ്കാന രണ്ടാമത്​, ഡൽഹി മൂന്നാമത്​

text_fields
bookmark_border
രാജ്യത്ത്​ ഏറ്റവും കൂടുതൽ ഗാർഹിക പീഡനം അസമിൽ; തെലങ്കാന രണ്ടാമത്​, ഡൽഹി മൂന്നാമത്​
cancel

ഹൈദരാബാദ്: രാജ്യത്ത്​ ഗാർഹിക പീഡന കേസുകളിൽ ഒന്നാം സ്ഥാനത്ത്​ അസം. തെലങ്കാനയാണ്​ രണ്ടാമത്​. ഡൽഹി മൂന്നാം സ്ഥാനത്തുമാണ്. രാജ്യത്ത് ഗാർഹിക പീഡനങ്ങൾ അനുദിനം വർധിച്ചുവരികയാണെന്ന്​ കണക്കുകൾ സൂചിപ്പിക്കുന്നു.ഗാർഹിക പീഡനത്തിന്റെ കാര്യത്തിൽ തെലങ്കാന 50.4 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. 75 ശതമാനവുമായി അസം ഒന്നാമതും 48.93 ശതമാനവുമായി ഡൽഹി മൂന്നാമതും ആണുള്ളത്​. കേന്ദ്ര മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ മൂന്നിലൊന്ന് ഭർത്താക്കന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമാണ്. മിക്ക സ്ത്രീകളും ബോധപൂർവം ആക്രമിക്കപ്പെടുന്നു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗശ്രമം തുടങ്ങിയ സംഭവങ്ങളും സ്ത്രീകൾ നേരിടുന്നു. 2015-16ൽ ഈ തരത്തിലുള്ള പീഡനങ്ങൾ 33.3 ശതമാനമായിരുന്നു. 2020-21ൽ ഇത് 31.9 ശതമാനമായി കുറഞ്ഞു. അതേസമയം, സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു. 2021-22 ലെ കണക്കനുസരിച്ച്, സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട 21 ലക്ഷം കേസുകൾ രാജ്യത്തുടനീളമുള്ള കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 83,536 കേസുകൾ ഇതുവരെ പരിഹരിച്ചു.

കോടതികൾ ഇത്തരം കേസുകൾ വേഗത്തിലാക്കണമെന്നും സർവേ പറയുന്നു. 2005-ൽ 40,998 സ്ത്രീകൾ ആത്മഹത്യ ചെയ്തു. 2011-ൽ അത് 47,746 ആയി ഉയർന്നു. 2021-ൽ ഇത് 45026 ആയി കുറഞ്ഞതായി സർവേ റിപ്പോർട്ട് കണ്ടെത്തി. 2016ൽ 1,10,378 സ്ത്രീകൾ ഭർത്താക്കന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പ്രശ്നങ്ങൾ നേരിട്ടു. 2021ൽ ഇത് 1,36,234 ആയി ഉയർന്നു.

എന്നാൽ, ബലാത്സംഗക്കേസുകളുടെ എണ്ണം 2016-ൽ 38,947-ൽ നിന്ന് 2021-ൽ 31,677 ആയി കുറഞ്ഞിട്ടുണ്ട്​. തട്ടിക്കൊണ്ടുപോകൽ കേസുകളുടെ എണ്ണത്തിലും പ്രകടമായ വ്യത്യാസം കാണാം. സ്ത്രീധന പീഡന സംഭവങ്ങളും വർധിക്കുകയാണ്. 2016ൽ 9,683 കേസുകളുണ്ടായിരുന്നു, 2021ൽ 13,568 ആയി ഉയർന്നു. സ്ത്രീകൾക്കെതിരായ മൊത്തം ആക്രമണങ്ങളുടെ എണ്ണം 2016ൽ 338,954 ആയിരുന്നത് 2021ൽ 4,28,278 ആയി. ഡൽഹിക്ക്​ പിന്നിൽ ത്രിപുരയും പശ്ചിമബംഗാളുമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assamdomestic violence cases
News Summary - Assam ranks first in domestic violence cases; Telangana second,Delhi third
Next Story